ad
Deshabhimani

ജ്വലിച്ചു, പ്രതിഷേധ വെളിച്ചം

a

വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ജനങ്ങളെ ഇരുട്ടിലേക്ക് തള്ളിവിട്ട യുഡിഎഫ് സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് 
അം​ഗം പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നു. ജില്ലാ സെക്രട്ടറി വി പി അനിൽ സമീപം

വെബ് ഡെസ്ക്

Published on Jul 27, 2026, 12:55 AM | 1 min read

മലപ്പുറം

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ ജനങ്ങളെ ഇരുട്ടിലേക്ക്‌ തള്ളിവിട്ട യുഡിഎഫ്‌ സർക്കാരിനെതിരെ സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെങ്ങും മെഴുകുതിരി കത്തിച്ച്‌ പ്രതിഷേധം. നൂറുകണക്കിനുപേർ അണിനിരന്ന വിവിധ കേന്ദ്രങ്ങളിലെ പ്രതിഷേധത്തിനൊപ്പം വീടുകളിലും മെഴുകുതിരി കത്തിച്ച്‌ ജനങ്ങൾ പങ്കാളികളായി. മലപ്പുറം കോട്ടപ്പടിയിൽ നടന്ന പരിപാടി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി കെ യു ഇക്‌ബാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി പി അനിൽ, ജില്ലാ കമ്മിറ്റി അംഗം കെ മജ്‌നു എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗം കെ പി ഫൈസൽ സ്വാഗതവും ലോക്കൽ സെക്രട്ടറി സി എം നാണി നന്ദിയും പറഞ്ഞു. ആലങ്കോട്‌ നടന്ന പ്രതിഷേധം സംസ്ഥാന കമ്മിറ്റിയംഗം വി പി സാനു ഉദ്‌ഘാടനംചെയ്‌തു.


മുഖ്യമന്ത്രി വാചകക്കസർത്ത്‌ 
അവസാനിപ്പിക്കണം

മലപ്പുറം

മുഖ്യമന്ത്രി വി ഡി സതീശൻ വാചകക്കസർത്ത്‌ അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയുടെ മനസ്സ്‌ രാഷ്ട്രീയ നുണകൾ സൃഷ്ടിക്കുന്ന ഫാക്ടറിയായി മാറിയെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ്‌ റിയാസ്‌. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാത്ത യുഡിഎഫ്‌ സർക്കാരിനെതിരെ സിപിഐ എം കോട്ടപ്പടിയിൽ മെഴുകുതിരി കത്തിച്ച്‌ നടത്തിയ പ്രതിഷേധ പരിപാടി ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി മന്ത്രി സണ്ണി ജോസഫ്‌ കെപിസിസി പ്രസിഡന്റിന്റെ ചുമതലയൊഴിയണം. പൂർണമായും മന്ത്രിയുടെ ചുമതല നിർവഹിക്കണം. മന്ത്രിയുടെ ആസൂത്രണമില്ലായ്‌മയിൽ പവർ കട്ടും ലോഡ്‌ ഷെഡിങ്ങും എന്താണെന്ന്‌ പുതുതലമുറ മനസ്സിലാക്കി. ലോകകപ്പ്‌ ഫുട്‌ബോൾ മത്സരങ്ങളുൾപ്പെടെ പലർക്കും ആസ്വദിച്ച്‌ കാണാനായില്ല. കഴിഞ്ഞ പത്തുവർഷം ഇ‍ൗ പ്രതിസന്ധിയുണ്ടായിരുന്നില്ലെന്നും മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home