"പാര്‍ക്കിങ്ങി'ന് പിന്നിലെ മലപ്പുറംകാരൻ

ജിജു സണ്ണി
പൂക്കോട്ടുംപാടം
ദേശീയ ചലച്ചിത്ര അവാർഡിൽ തമിഴ് സിനിമ ‘പാർക്കിങ്’ പുരസ്കാരങ്ങൾ വാരിക്കൂട്ടിയപ്പോൾ പൂക്കോട്ടുംപാടത്തിനും അഭിമാനം. സിനിമയ്ക്കായി കാമറ ചലിപ്പിച്ചത് പൂക്കോട്ടുംപാടം സ്വദേശിയായ ജിജു സണ്ണിയാണ്. 2007മുതല്‍ തമിഴ് സിനിമയില്‍ കാമറാമാനാണ് ജിജു സണ്ണി. വെട്രി പളനിസ്വാമിയുടെ അസോസിയേറ്റ് ആയാണ് തുടക്കം. 2022ൽ പുറത്തിറങ്ങിയ ‘പ്യാലി’ക്കായി മലയാളത്തിൽ ആദ്യമായി ഛായാഗ്രഹകനായി. ഇതിനകം വിവിധ ഭാഷകളിൽ 14 സിനിമികളിൽ അസോസിയേറ്റായും അസിസ്റ്റന്റ് ആയും 36കാരൻ പ്രവർത്തിച്ചു. രജനീകാന്ത് നായകനായ അണ്ണാത്തെ, അജിത്തിന്റെ വിശ്വാസം എന്നിവ ഉൾപ്പെടെയാണിത്. ഇതിനിടെയാണ് രാംകുമാര്‍ ബാലകൃഷ്ണൻ കഥയെഴുതി സംവിധാനംചെയ്ത ‘പാർക്കിങ്’ സിനിമയിലെത്തുന്നത്. ചെന്നൈയില്‍ 34 ദിവസമായിരുന്നു സിനിമയുടെ ഷൂട്ടിങ്. മികച്ച തമിഴ് ഫീച്ചര്‍ ഫിലിം, തിരക്കഥ, സഹനടൻ അവാർഡുകളാണ് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ സിനിമയ്ക്ക് ലഭിച്ചത്. പുതുപ്പറമ്പിൽ സണ്ണി ജോർജ്– ജെയ്ൻ സണ്ണി ദമ്പതികളുടെ മകനാണ് ജിജു. ഭാര്യ: സോണിയ. മക്കൾ: കെറ്റ്ലിൻ ആൻ, റബേക്കാ ജെയിൻ. സഹോദരങ്ങൾ: ജെനു, ജോജി.









0 comments