വനിതാ തൊഴിലാളികൾക്കെതിരെയുള്ള അതിക്രമങ്ങൾ ചെറുക്കണം

വർക്കിങ് വിമൻ കോ–ഓർഡിനേഷൻ (സിഐടിയു) സംഘടിപ്പിച്ച വനിതാ തൊഴിലാളി സംഗമം കെ കെ ശൈലജ ഉദ്‌ഘാടനംചെയ്യുന്നു
സ്വന്തം ലേഖകൻ
മലപ്പുറം
തൊഴിലിടങ്ങളിൽ വനിതാ തൊഴിലാളികൾക്കെതിരെയുള്ള അതിക്രമങ്ങളെ ചെറുക്കണമെന്നും തുല്യതക്കുവേണ്ടി പോരാടാൻ അണിനിരക്കണമെന്നും വർക്കിങ് വിമൻ കോ – ഓർഡിനേഷൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. കോട്ടപ്പടി ബസ് സ്‌റ്റാൻഡ് ഓഡിറ്റോറിയത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനംചെയ്തു. ഒത്തൊരുമിച്ചുനിന്നാൽ നേടിയെടുക്കാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് ഡൽഹിയിലെ സമരം തെളിയിച്ചെന്നും ജനാധിപത്യം തകർക്കാൻ ശ്രമിക്കുന്ന ബിജെപി സർക്കാരിനെതിരെയാണ് യുവാക്കളും വിദ്യാർഥികളും അണിനിരന്നതെന്നും ശൈലജ പറഞ്ഞു. കെ രജിത അധ്യക്ഷയായി. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെജിഒഎ ജില്ലാ പ്രസിഡന്റ് ഡോ. പി സീമ, സെക്രട്ടറി കെ സരിത, സിഐടിയു ജില്ലാ പ്രസിഡന്റ് വി ശശികുമാർ, ജില്ലാ സെക്രട്ടറി വി പി സക്കറിയ, കെ പി വിജയ എന്നിവർ സംസാരിച്ചു. പി പത്മജ സ്വാഗതവും നഫീസ നന്ദിയും പറഞ്ഞു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സമരം നയിക്കുകയും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ രാജിവയ്‌പ്പിക്കുകയും ചെയ്‌ത പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തൊഴിലാളി സംഗമം തുടങ്ങിയത്. 700 തൊഴിലാളികൾ സംഗമത്തിൽ പങ്കെടുത്തു. വർക്കിങ് വിമൻ കോ – ഓർഡിനേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റി കൺവീനറായി പി പത്മജയെ തെരഞ്ഞെടുത്തു. ജോയിന്റ് കൺവീനർമാർ: കെ രജിത, പി എം വഹീദ, കെ പി വിജയ, ശൈലജ മണികണ്ഠൻ, കെ റസീന.









0 comments