അമിതവേഗമോ സാങ്കേതിക തകരാറോ?

കുറ്റിപ്പുറം
കുറ്റിപ്പുറത്തെ അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇറക്കവും വളവുമുള്ള പ്രദേശത്താണ് അപകടമുണ്ടായത്. മഴയുള്ള സമയമായിരുന്നു. ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞത്. യാത്രക്കാരെല്ലാം സീറ്റിൽ ഇരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിയന്ത്രണംവിട്ട വാഹനം റോഡിലൂടെ നിരങ്ങിവരുന്നതും വാഹനത്തിന്റെ മധ്യഭാഗം ഡിവൈഡറിൽ ഇടിക്കുന്നതും തുടർന്ന് തലകീഴായി ഡിവൈഡറിലൂടെ നിരങ്ങിപ്പോകുന്നതുമാണ്. വാഹനം നിയന്ത്രണംവിടാനുള്ള കാരണം ദേശീയപാതയിലെ ഓവർടേക്ക് പാതയിലെ ഡിവൈഡറിൽ ഇടിച്ചതാണോ എന്ന സംശയവുമുണ്ട്. ബസിന് സാങ്കേതിക തകരാറുണ്ടായോ എന്നും പരിശോധിക്കും.









0 comments