Deshabhimani

നാട്‌ തിരയുന്നു, സ്‌റ്റെം സെൽ ഡോണറെ

asaa

റാഫിയ ഷെറിന് സ്റ്റെം സെൽ ഡോണറെ കണ്ടെത്തുന്നതിനായുള്ള രജിസ്ട്രേഷൻ ക്യാമ്പിൽ 
സാമ്പിൾ ശേഖരിക്കുന്നു

വെബ് ഡെസ്ക്

Published on Sep 29, 2026, 12:35 AM | 1 min read

തിരൂർ

ഒരു സ്‌റ്റെം സെൽ ഡോണറെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ തിരൂർ. സിവിയർ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച് ബ്രിട്ടനിൽ ചികിത്സയിൽ കഴിയുന്ന മഞ്ചേരി- ആലങ്കോട് സ്വദേശി റാഫിയ ഷെറിന് വേണ്ടിയാണ്‌ ഇ‍ൗ ശ്രമം.

അസ്ഥിമജ്ജ ആവശ്യത്തിന് പുതിയ രക്തകോശങ്ങൾ നിർമിക്കാതെ വരുമ്പോഴുണ്ടാകുന്ന ഗുരുതര രക്തരോഗമാണ് അപ്ലാസ്റ്റിക് അനീമിയ. അസ്ഥിമജ്ജ മാറ്റിവയ്ക്കലാണ്‌ ഇതിനുള്ള പരിഹാരം. റാഫിയയുമായി എച്ച്എൽഎ മാപ്പിങ് ലഭിക്കുന്ന ഡോണറെ ലഭിച്ചാലേ ഇത്‌ സാധ്യമാകൂ. അതിനായാണ്‌ നാടിന്റെ ശ്രമം.

തിരൂർ സ്നേഹതീരം വളന്റിയർ വിങ്ങിന്റെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെയും ഡികെഎംഎസ് സ്റ്റെം സെൽ രജിസ്ട്രി സംവിധാനത്തിന്റെയും സഹകരണത്തോടെ ഡോണറെ കണ്ടെത്താൻ വിപുലമായ രജിസ്ട്രേഷൻ ക്യാമ്പ്‌ സംഘടിപ്പിച്ചു. തിരൂർ എസ്എസ്എം പോളിടെക്നിക് കോളേജിൽ സംഘടിപ്പിച്ച ക്യാമ്പിൽ അയ്യായിരത്തോളം പേരാണ് ഡോണർ രജിസ്ട്രേഷനായി എത്തിയത്. ഇവരുടെയെല്ലാം സാമ്പിൾ ശേഖരിച്ചിട്ടുണ്ട്‌. പരിശോധനയ്‌ക്കുശേഷമാകും തുടർ നടപടി.

കുറുക്കോളി മൊയ്തീൻ എംഎൽഎ ക്യാമ്പ് ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർമാൻ കീഴേടത്ത് ഇബ്രാഹീം ഹാജി, കൗൺസിലർ ഗഫൂർ പി ലിലീസ്, തിരൂർ ഇന്‍സ്പെക്ടര്‍ ജലീൽ കറുത്തേടത്ത്‌, കുറ്റിപ്പുറം ഹീൽഫോർട്ട് ഹോസ്പിറ്റൽ ചെയർമാൻ ഡോ. മുഹമ്മദ് റിയാസ്, തിരൂർ ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി വി പി അബ്ദുറഹിമാൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ അൻവർ പാറയിൽ, ലയൺസ് ക്ലബ് സെക്രട്ടറി ദിലീപ് അമ്പായത്തിൽ, സ്നേഹതീരം വളന്റിയർ വിങ് ചെയർമാൻ സുധീഷ് നായത്ത് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home