Deshabhimani

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം

ഡിവൈഎഫ്‌ഐ മാർച്ചിൽ രോഷമിരമ്പി

s

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി 
മഞ്ചേരി പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലേക്ക് നടത്തിയ മാർച്ച്

വെബ് ഡെസ്ക്

Published on Oct 01, 2026, 01:26 AM | 1 min read

മഞ്ചേരി

ബിജെപിയുടെ ഏജന്റായി മാറിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി മഞ്ചേരി പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ രോഷമിരമ്പി. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തുനിന്നും പകൽ പതിനൊന്നോടെ മാർച്ച്‌ തുടങ്ങി. നൂറുകണക്കിന് ആളുകൾ അണിനിരന്ന മാർച്ച് ഹെഡ്‌പോസ്റ്റ്‌ ഓഫീസിന്‌ സമീപം പൊലീസ് തടഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ഇ ലിനീഷ് ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ നീതു അധ്യക്ഷയായി. ഇ ഷിജിൽ, കെ ശരത്, എം സലാഹുദീൻ, ജെ ഷബീബ്, കെ ദീപക്, ബെനസീർ, ടി പി വിഷ്ണു, മുഹമ്മദലി ശിഹാബ്, കെ റൗഫ്, എം രജീഷ്, എം ബാബു റഹ്മാൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അനസ് സ്വാഗതവും മഞ്ചേരി ബ്ലോക്ക് സെക്രട്ടറി സി വിബിൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home