ad
Deshabhimani

നാട്ടില്‍ കൂൺ വസന്തം

a

നെടുങ്കയം പുലിമുണ്ട വനത്തിനുള്ളില്‍ കൂണ്‍ ശേഖരിക്കുന്ന പുലിമുണ്ട ഉന്നതിയിലെ കുട്ടികള്‍

avatar
എം സനോജ്

Published on Sep 07, 2026, 12:00 AM | 1 min read

നിലമ്പൂര്‍

മഴപെയ്ത് മണ്ണ്‌ അനുയോജ്യമായതോടെ നാട്ടിടങ്ങളിൽ കൂണുകൾ വ്യാപകമായി മുളച്ചുതുടങ്ങി. പറമ്പിലും തോട്ടത്തിലും കൃഷിയിടത്തിലുംമാത്രമല്ല, കാടിന്റെ ഉള്ളറകളിലും കൂട്ടത്തോടെ കൂണുകൾ മുളച്ചുപൊങ്ങുകയാണ്. പാലക്കാട് വാണിയംകുളത്ത് ഒറ്റദിവസം 40 കിലോവരെ കൂൺ ലഭിച്ചപ്പോൾ, കരിന്പുഴ ഉള്‍പ്പെടെയുള്ള വന്യജീവിസങ്കേതങ്ങളില്‍ വിവിധയിനം കൂണുകളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. വനാതിർത്തികളിലും കാടിനോട് ചേർന്ന പ്രദേശങ്ങളിലും വളരുന്ന ഭക്ഷ്യയോഗ്യമായ കൂണുകൾ ശേഖരിച്ച് വിൽക്കുന്നവരും സജീവമാണ്. നിലമ്പൂർ മേഖലയിലടക്കം ആദിവാസി സമൂഹത്തിൽപ്പെട്ടവർ കാട്ടിൽനിന്ന് കൂണുകൾ ശേഖരിച്ച് പ്രാദേശിക വിപണികളിലെത്തിക്കുന്നുണ്ട്. കിലോയ്ക്ക് 300മുതൽ 600 രൂപവരെയാണ് പലപ്പോഴും വില.

​ശാസ്ത്രീയ പഠനം വേണം

കേരളത്തിലെ കൂണുകളുടെ വ്യാപക സാന്നിധ്യം അസാധാരണ പ്രതിഭാസമാണെന്ന് വിലയിരുത്താനാകില്ലെന്ന്‌ കൂണുകളെ കുറിച്ച് സ്വതന്ത്ര ഗവേഷണം നടത്തുന്ന അഖില രാജ് പറഞ്ഞു. കൂണുകളുടെ എണ്ണം, സ്വാഭാവിക വ്യാപനരീതി, ആവാസവ്യവസ്ഥ, കാലാവസ്ഥാ ഘടകങ്ങൾ എന്നിവ ഉൾപ്പെടുത്തി ശാസ്ത്രീയമായി പഠിക്കണം. ഒരു പ്രദേശത്ത് കാണപ്പെടുന്ന കൂണുകളുടെ എണ്ണംമാത്രമല്ല, അവയിൽ ഉൾപ്പെടുന്ന വ്യത്യസ്ത ജനുസ്സുകളും സ്പീഷീസുകളുംകൂടി പരിശോധിച്ചാലേ യഥാർഥ കൂൺവൈവിധ്യം മനസ്സിലാക്കാനാകൂ.

മണ്ണിന്റെ രാസഘടന, മണ്ണിലെ ഈർപ്പം, സസ്യവൈവിധ്യം, സൂക്ഷ്മജീവികളുടെ സമൂഹം, വിവിധ ജീവികൾ തമ്മിലുള്ള പരസ്പര പ്രവർത്തനം തുടങ്ങിയ ഘടകങ്ങളും കൂൺവൈവിധ്യത്തെ സ്വാധീനിക്കുന്നു. മഴക്കാലത്ത് കൂട്ടമായി കാണപ്പെടുന്ന ശ്രദ്ധേയമായ കൂണുകളിൽ ടെർമിറ്റോമൈസിസ് വിഭാഗത്തിൽപ്പെട്ടവയും ഉൾപ്പെടുന്നു. ഭക്ഷ്യയോഗ്യമായ അരിക്കൂൺ, പെരുങ്കള, പുറ്റുകൂൺ തുടങ്ങിയവ ഇതിൽപ്പെടുന്നു.

കാഴ്ചയിലെ സാമ്യം അപകടമാകാം

ഭക്ഷ്യയോഗ്യമായ കൂണുകളും വിഷക്കൂണുകളും പലപ്പോഴും കാഴ്ചയിൽ ഒരേപോലെ കാണപ്പെടാം. അതിനാൽ കൃത്യമായ തിരിച്ചറിയലില്ലാതെ കൂൺ ഭക്ഷിക്കുന്നത് അപകടകരമാണ്. കൂണുകളുടെ കൃത്യമായ തിരിച്ചറിയൽ ഏറെ ശ്രമകരമായതിനാൽ, ആധികാരികമായി പഠനം നടത്തുന്ന വിദഗ്ധരിൽനിന്ന് ഉറപ്പാക്കിയ കൂൺ തരങ്ങൾമാത്രമേ ഭക്ഷണത്തിനായി ഉപയോഗിക്കാവൂ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home