എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതി
ട്രൈബൽ പ്രൊജക്ടിലെ ആദ്യ പാലം പൂർത്തിയായി

സംസ്ഥാന പൈലറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ പാലം ഇരുട്ടുകുത്തിയിൽ പൂർത്തിയായപ്പോൾ

സ്വന്തം ലേഖകൻ
Published on Aug 02, 2026, 12:44 AM | 1 min read
എടക്കര
ചങ്ങാടത്തിലെ ആദിവാസികളുടെ ദുരിതയാത്ര ഇനി പഴങ്കഥ; എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ട്രൈബൽ സ്പെഷ്യൽ പ്രൊജക്ടിലെ സംസ്ഥാനത്തെ ആദ്യ പാലം ചാലിയാർ പുഴക്കുകുറുകെ ഇരുട്ടുകുത്തി കടവിൽ പൂർത്തീകരിച്ചു. 2018മുതൽ ചങ്ങാടം ഉപയോഗിച്ചാണ് വനത്തിലെ നാല് ആദിവാസി നഗറിലെ 130 ആദിവാസി കുടുംബങ്ങൾ ചാലിയാർ പുഴ കടന്നിരുന്നത്. ദുരിതകാലത്തിനാണ് അവസാനമായത്. ഇരുട്ടുകുത്തി പാലം യാഥാർഥ്യമാകുന്നതോടെ മുണ്ടേരി വനത്തിലുള്ള ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ ആദിവാസി നഗറുകളിലെ ജനങ്ങളുടെ ചിരകാലാഭിലാഷമാണ് പൂവണിഞ്ഞത്. ചങ്ങാടം തുഴയാതെ പുഴ സുരക്ഷിതമായി കടക്കുക എന്ന സ്വപ്നം യാഥാർഥ്യമാക്കിയ എൽഡിഎഫ് സർക്കാരിന് നന്ദി പറയുകയാണ് മുണ്ടേരി വനത്തിലെ ആദിവാസി നഗറിലുള്ളവർ.
എൽഡിഎഫ് സർക്കാരിലെ മന്ത്രിയായിരുന്ന പി എ മുഹമ്മദ് റിയാസാണ് കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പ്രഥമ ട്രൈബൽ സ്പെഷ്യൽ പ്രൊജക്ട് പാലം 2023–2024 സാമ്പത്തിക വർഷത്തിൽ പ്രഖ്യാപിച്ചത്. 5.76 കോടി രൂപ ചെലവട്ടുള്ള പാലമാണിത്.









0 comments