ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

മലപ്പുറം
ജില്ലയിലെ നാല് പഞ്ചായത്ത് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ചൊവ്വാഴ്ച. രാവിലെ വോട്ടെണ്ണും. വേങ്ങര പഞ്ചായത്തിലെ പൂങ്കുടായ (മൂന്ന്), മങ്കടയിലെ കടന്നമണ്ണ (നാല്), കാലടിയിലെ വെറൂര്‍ (12), താനാളൂരിലെ മൂലക്കല്‍ (ഒന്ന്) വാര്‍ഡുകളിലാണ് തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടന്നത്.
വേങ്ങര പൂങ്കുടായയിലെ യുഡിഎഫ് അംഗം കെ പി ഫൈസല്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തംഗമായി സത്യപ്രതിജ്ഞചെയ്ത ഇദ്ദേഹം പ്രസിഡന്റ് തെരഞ്ഞെടുപ്പിനുമുമ്പ് മരിച്ചിരുന്നു. സ്ഥാനാര്‍ഥികള്‍: യു പി സുഭാഷ് (എല്‍ഡിഎഫ്), കെ പി ഹസീന ഫസൽ (യുഡിഎഫ്). മങ്കട കടന്നമണ്ണയില്‍നിന്ന് വിജയിച്ച എല്‍ഡിഎഫിന്റെ ചക്കുപറമ്പില്‍ നസീറ വാഹനാപകടത്തില്‍ മരണപ്പെട്ടതിനാലാണ് ഉപതെരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികള്‍: പാത്തുട്ടി അബ്ദുറഹിമാൻ പൂന്തോട്ടത്തില്‍ (എല്‍ഡിഎഫ്), റസിയ പൂന്തോട്ടത്തില്‍ (ലീഗ്, വെല്‍ഫെയര്‍ പാര്‍ടി സഖ്യം).
കാലടി പഞ്ചായത്തിലെ വെറൂര്‍ വാര്‍ഡില്‍നിന്ന് വിജയിച്ച എല്‍ഡിഎഫ് അംഗം കെ രവി അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികള്‍: എം എസ് അഭിലാഷ് (എല്‍ഡിഎഫ്), വി പി ദൃശ്യ (യുഡിഎഫ്), ടി പി ചിത്രന്‍ (എന്‍ഡിഎ). താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന യുഡിഎഫിന്റെ വി പി ഒ അസ്കറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മൂലക്കലില്‍ ഉപതെരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികള്‍: വി പി ഗോപിദാസ് (എല്‍ഡിഎഫ്), വി പി ഒ ബുഷ്റ (യുഡിഎഫ്), സുധ രാമചന്ദ്രൻ (എന്‍ഡിഎ).
ആകെ 73.06 ശതമാനമാണ് പോളിങ്. വേങ്ങരയിൽ -64.21, താനാളൂർ -69.97, മങ്കട -81.27, കാലടി -76.81 ശതമാനവും വോട്ടിങ് രേഖപ്പെടുത്തി.









0 comments