Deshabhimani

നജീബ് കാന്തപുരം എംഎൽഎയ്‌ക്കെതിരെ പരാതി

കോടതി പൊലീസിനോട് റിപ്പോർട്ട് തേടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2026, 12:41 AM | 1 min read

മഞ്ചേരി

ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പെരിന്തൽമണ്ണ വേങ്ങൂരിലെ വീട് ജപ്തിചെയ്യാനെത്തിയ അഭിഭാഷക കമീഷൻ അംഗങ്ങളെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയുംചെയ്ത സംഭവത്തിൽ കോടതി പൊലീസിനോട് അടിയന്തര റിപ്പോർട്ട് തേടി. പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിനെതിരെയാണ് ആരോപണം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി വ്യാഴാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് സരിത രവീന്ദ്രൻ മേലാറ്റൂർ സ്റ്റേഷൻ ഓഫീസർക്ക് നിർദേശം നൽകി.

കോടതി ഉത്തരവുപ്രകാരമാണ് അഭിഭാഷക കമീഷൻ പെരിന്തൽമണ്ണ വേങ്ങൂരിലെ വീട്ടിലെത്തിയത്. ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട വിവരങ്ങൾ വീട്ടുകാരെ ധരിപ്പിക്കുന്നതിനിടെ സ്ഥലത്തെത്തിയ നജീബ് കാന്തപുരം എംഎൽഎ കമീഷൻ അംഗങ്ങളോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ള അംഗങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചതായും പരാതിയിലുണ്ട്. എംഎൽഎയുടെ ഭീഷണിയെയും വാക്കേറ്റത്തെയും തുടർന്ന് നടപടികൾ പൂർത്തിയാക്കാനാകാതെ ഉദ്യോഗസ്ഥർ മടങ്ങി.

തുടർന്ന് അഭിഭാഷക സംഘം കോടതിയിലെത്തി നേരിട്ട അധിക്ഷേപങ്ങളും തടസ്സപ്പെടുത്തലുകളും വിവരിച്ച് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. കേസ് ഒക്ടോബർ ഒന്നിന് വീണ്ടും പരിഗണിക്കും. പൊലീസ് സമർപ്പിക്കുന്ന റിപ്പോർട്ട് പരിശോധിച്ചശേഷമായിരിക്കും എംഎൽഎയ്‌ക്കെതിരെയുള്ള തുടർനടപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home