കരിപ്പൂര്‍ വിമാനത്താവളം
സുരക്ഷ ഉറപ്പുവരുത്തി ആന്റി ഹൈജാക്കിങ് മോക്ക് ഡ്രില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന ആന്റി ഹൈജാക്കിങ് മോക്ക് ഡ്രില്ലില്‍നിന്ന്
കരിപ്പൂര്‍
വിമാനത്താവളത്തില്‍ ആന്റി ഹൈജാക്കിങ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ സുരക്ഷാസംവിധാനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ കൃത്രിമ സാഹചര്യം സൃഷ്‌ടിച്ചാണ് മോക്ക് ഡ്രില്‍ നടത്തിയത്. പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് കൺട്രോൾ എന്നിവ വിലയിരുത്തി. എല്ലാ ഏജൻസികളുടെയും സഹകരണത്തോടെ വിശദമായ അവലോകന യോഗം ചേര്‍ന്നു. മികച്ച പ്രവർത്തനരീതികളും മെച്ചപ്പെടുത്തേണ്ട മേഖലകളും സംബന്ധിച്ച് ചര്‍ച്ചചെയ്തു. എയർലൈനുകൾ, ദുരന്തനിവാരണ സേന, ജില്ലാ ഭരണസംവിധാനം, എയർപോർട്ട് അതോറിറ്റി, സിഐഎസ്എഫ്, പൊലീസ്, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ, ഐബി, എമിഗ്രേഷൻ, മെഴ്‌സി, റിലീഫ് ആശുപത്രികൾ തുടങ്ങിയ ഏജൻസികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. വിമാനത്താവള ഡയറക്ടർ മുകേഷ് യാദവ്, സബ് കലക്ടർ സാക്ഷി മോഹൻ, സിഐഎസ്എഫ് കമാൻഡന്റ് ജെ എസ് രാത്തോഡ്, ഡിവൈഎസ്‌പി സുഭാഷ് ബാബു എന്നിവര്‍ നേതൃത്വം നൽകി.








0 comments