Deshabhimani

ഇത് അവഗണനയുടെ ഐക്കണ്‍

Villa
വെബ് ഡെസ്ക്

Published on Nov 09, 2026, 12:37 AM | 1 min read

മാന്നാർ

ശോചനീയാവസ്ഥയില്‍ കൂപ്പുകുത്തി തൃപ്പെരുന്തുറ വില്ലേജ് ഓഫീസ്. ചെന്നിത്തല പഞ്ചായത്തിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള സര്‍ക്കാര്‍ ഓഫീസ് അവഗണനയിൽ തകരുകയാണ്. മുൻ എംഎൽഎ എസ് ഗോവിന്ദക്കുറുപ്പിന്റെ കാലഘട്ടത്തിലാണ് കെട്ടിടം നിര്‍മിച്ചത്. അടിസ്ഥാനസൗകര്യങ്ങളില്ലാതെ ഓഫീസ് ജനങ്ങളെയും ജീവനക്കാരെയും ദുരിതത്തിലാക്കുന്നു. സാധാരണക്കാരും കർഷകരും കർഷകത്തൊഴിലാളികളും ഉൾപ്പെടെ നിരവധി പേരാണ് വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീസിലെത്തുന്നത്. സൗകര്യക്കുറവിനൊപ്പം ഉദ്യോഗസ്ഥരുടെ എണ്ണത്തിലെ കുറവും പ്രവർത്തനത്തെ ബാധിക്കുന്നു. ഇത് സേവനങ്ങൾ ലഭിക്കാനുള്ള കാലതാമസത്തിനും ഇടയാക്കുന്നു. മഴയില്‍ മൂന്ന് മുറികളും ഹാളുമുള്ള കെട്ടിടം ചോർന്നൊലിച്ച് വെള്ളത്തിലാണ്. മതിയായ ഫർണിച്ചറുകളുമില്ല. ഓഫീസ് രേഖകൾ സൂക്ഷിക്കുന്നതും സുരക്ഷിതമല്ല. പഴയ തടി തട്ടുകളിലാണ്. മഴയിൽ വില്ലേജ് ഓഫീസിന്റെ മുറ്റം മുങ്ങി അകത്തേക്ക്‌ കയറാൻ പ്രയസപ്പെടുകയാണ്. ശുചിമുറിയും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ്. കുടശ്ശികയില്‍ ജലഅതോറിറ്റി ഒന്നരവർഷം മുന്പ് വെള്ളവും വിച്ഛേദിച്ചു. നിലവിൽ പ്രാഥമികാവശ്യങ്ങൾക്ക് ജീവനക്കാർ സമീപ വീട്ടിൽനിന്ന്‌ ബക്കറ്റിലാണ് വെള്ളം ശേഖരിക്കുന്നത്. തകർന്ന വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമിക്കണമെന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള ആവശ്യമാണ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home