ad
Deshabhimani

ഭരണത്തുടർച്ചയ്‌ക്ക്‌ ഭരണിക്കാവ്‌

വികസന തുടർച്ചയ്ക്ക് വിരുന്നൊരുക്കാനൊരുങ്ങി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്.
avatar
ആർ ബിനു

Published on Dec 06, 2025, 12:24 AM | 1 min read

ചാരുംമൂട്

വികസന തുടർച്ചയ്ക്ക് വിരുന്നൊരുക്കാനൊരുങ്ങി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്. രൂപീകരിച്ച നാൾ മുതൽ ഇടതുപക്ഷത്തോടൊപ്പം ചേർന്നുനിന്ന ഭരണിക്കാവ് ബ്ലോക്കിൽ വികസനങ്ങൾ തുടരാൻ ഇത്തവണയും എൽഡിഎഫിനെ ഭരണം ഏൽപ്പിക്കാൻ തയ്യാറെടുക്കുകയാണ് ജനങ്ങൾ. മികച്ച സ്ഥാനാർഥികളെയാണ് ഇത്തവണയും ഇടതുപക്ഷം കളത്തിലിറക്കിയിരിക്കുന്നത്. ഇടതുപക്ഷ സ്ഥാനാർഥികൾ പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും മേൽക്കെനേടി. സ്ഥാനാർഥികളുടെ സ്വീകരണ യോഗങ്ങളിൽ നൂറുകണക്കിനാളുകളുടെ സാന്നിധ്യം എതിരാളികളെ അമ്പരപ്പിക്കുന്നതാണ്. പരമാവധി വീടുകയറി പ്രചാരണത്തിനാണ് 14 ഡിവിഷൻ സ്ഥാനാർഥികളും പ്രാമുഖ്യം നൽകുന്നത്. മികച്ച പിന്തുണയും സ്വീകാര്യതയുമാണ് സ്ഥാനാർഥികൾക്ക് ലഭിക്കുന്നത്.സർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും ബ്ലോക്ക് പഞ്ചായത്തിന്റെ വികസനങ്ങളായ ആലമേൽ പഞ്ചായത്തിലെ ടോയ്‌ലറ്റ് ബ്ലോക്കും ടേക്ക് ബ്രേക്ക് കേന്ദ്രം, സ്‌മാർട്ട് അങ്കണവാടികൾ, കുടിവെള്ള പദ്ധതികൾ, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, നിരവധി റോഡുകൾ, പാലങ്ങൾ തുടങ്ങിയ നിരവധി വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചാണ് വോട്ട് ചോദിക്കുന്നത്. ഭരണിക്കാവ്, താമരക്കുളം, ചുനക്കര, നൂറനാട്, പാലമേൽ, വള്ളികുന്നം പഞ്ചായത്തുകളിലായി താമരക്കുളം, പാലമേൽ, കണ്ണനാകുഴി, കറ്റാനം, ഭരണിക്കാവ്, ചാരുംമൂട്, ചുനക്കര, പടനിലം, എൽഎസ്, നൂറനാട്, പണയിൽ, കരിമുളയ്ക്കൽ, വള്ളികുന്നം, മണയ്ക്കാട് എന്നീ 14 ഡിവിഷനുകളാണ് ഉള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home