ad
Deshabhimani

യുവജനങ്ങളുടെ സാമൂഹ്യപ്രതിബദ്ധത നാടിന് കരുത്ത്: മന്ത്രി സജി ചെറിയാൻ

ഓർത്തഡോക്‌സ്‌ ക്രൈസ്‌തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസനം നടപ്പാക്കുന്ന മാർ അത്താനാസിയോസ് 
മെഡി കെയർ പ്രോജക്‌ട്‌ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

ഓർത്തഡോക്‌സ്‌ ക്രൈസ്‌തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസനം നടപ്പാക്കുന്ന മാർ അത്താനാസിയോസ് 
മെഡി കെയർ പ്രോജക്‌ട്‌ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 24, 2026, 01:23 AM | 1 min read

മാന്നാർ

യുവജനങ്ങളും സഭയും ചെയ്യുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾ സമൂഹത്തിൽ വേദനയനുഭവിക്കുന്നവർക്ക് ആശ്വാസം പകരുന്നതാണെന്ന് സജി ചെറിയാൻ പറഞ്ഞു. ഓർത്തഡോക്‌സ്‌ ക്രൈസ്‌തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസനം നടപ്പാക്കുന്ന മാർ അത്താനാസിയോസ് മെഡി കെയർ പ്രോജക്‌ട്‌ ഉദ്ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ. ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്‌സ്‌ പള്ളിയിൽ നടത്തിയ പരിപാടിയിൽ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപോലീത്താ അധ്യക്ഷനായി. ആദ്യഘട്ട സഹായത്തിനുള്ള തുക മലങ്കര സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുവല്ല തഹസിൽദാർ ജോബിൻ കെ ജോർജിന് കൈമാറി. ഡോ.​ ഗീവർ​ഗീസ് മാർ യൂലിയോസ് മെത്രാപോലീത്താ, ഫാ. ഡോ. തോമസ് വർ​ഗീസ് അമയിൽ, റോണി വർ​ഗീസ് ഏബ്രഹാം, ഭദ്രാസനം സെക്രട്ടറി ഫാ. പി കെ കോശി, ഫാ. സ്‌റ്റീഫൻ വർ​ഗീസ് എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ ഭ​ദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ചികിത്സാസഹായ പദ്ധതിയിലേക്ക് ലഭിക്കുന്ന അപേക്ഷകൾ പരി​ഗണിച്ച് അർഹരായവർക്ക് സഹായം ലഭ്യമാക്കുമെന്ന് യുവജനപ്രസ്ഥാനം ഭദ്രാസന വൈസ്‌പ്രസിഡന്റ് ഫാ. എൽവിൻ തോമസ്, ജനറൽ സെക്രട്ടറി അപ്രേം കുന്നിൽ എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home