ad
Deshabhimani

അന്ധകാരനഴിയിലെ മണൽ നീക്കണം

കർഷകസംഘം അരൂർ ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നു

കർഷകസംഘം അരൂർ ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 28, 2026, 12:21 AM | 1 min read

വയലാർ
അന്ധകാരനഴിയിലെ മണൽ നീക്കംചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് കേരള കർഷകസംഘം അരൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. വി എസ് അച്യുതാനന്ദൻ നഗറിൽ (വയലാർ എസ്എൻഡിപി ഹാൾ) ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്തു. പി പ്രസാദ്, കെ ജി ഹെൻട്രി, കെ ബി ബിപിൻ, എം ജി രാജേശ്വരി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ ട്രഷറർ എം സന്തോഷ് കുമാർ സംഘടനാ റിപ്പോർട്ടും ഏരിയാ സെക്രട്ടറി എം ജി നായർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ ജി ബാഹുലേയൻ, ബി ശ്രീലത, എരിയാ പ്രസിഡന്റ് എൻ സജി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ സജി (പ്രസിഡന്റ്), എം ജി നായർ(സെക്രട്ടറി), ടി പി സിജി (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home