കർഷക സംഘം
സംസ്ഥാന സമ്മേളനഫണ്ട് ഏറ്റുവാങ്ങി

കർഷക സംഘം സംസ്ഥാന സമ്മേളന ഫണ്ട് മാരാരിക്കുളം ഏരിയ സെക്രട്ടറി എ എം ഹനീഫിൽനിന്ന് സ്വാഗതസംഘം ജനറൽ കൺവീനർ സി ശ്രീകുമാർ ഉണ്ണിത്താൻ ഏറ്റുവാങ്ങുന്നു
മാരാരിക്കുളം
കർഷക സംഘം സംസ്ഥാന സമ്മേളനത്തിനായി ഏരിയായിലെ പത്ത് മേഖലാ കമ്മിറ്റികളിൽ ഹുണ്ടിക സ്ഥാപിച്ച് ഫണ്ട് സമാഹരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സി ശ്രീകുമാർ ഉണ്ണിത്താൻ ഏരിയ സെക്രട്ടറി എ എം ഹനീഫിൽനിന്ന് ആദ്യഘട്ട തുക ഏറ്റുവാങ്ങി. ജി വേണുഗോപാൽ, പി രഘുനാഥ്, പി രൂപേഷ്, പി അനുപമ, വി എം ജയമോഹൻ തുടങ്ങിയവർ പങ്കെടുത്തു.
ആലപ്പുഴ
ആലപ്പുഴ ഏരിയാ കമ്മിറ്റി കർഷക ഭവനങ്ങളിൽ സ്ഥാപിച്ച ഹുണ്ടികകളിലെ പണം കർഷക സംഘം ഏരിയ സെക്രട്ടറി ഡി സുധീഷിൽ നിന്ന് ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഏറ്റുവാങ്ങി. ഏരിയാ പ്രസിഡന്റ് വി എൻ വിജയകുമാർ അധ്യക്ഷനായി. ആർ രജിമോൻ, ബി ശ്രീലത, കെ ജി രഘുദേവ്, സി പി ഐ എം ഏരിയാ സെക്രട്ടറി അജയ് സുധീന്ദ്രൻ, ആർ ബി ഷാജികുമാർ എന്നിവർ പങ്കെടുത്തു. ഒൻപത് മേഖലകളിലെ ആദ്യ ഘട്ട ഫണ്ടാണ് കൈമാറിയത്.









0 comments