അമ്പലപ്പുഴ ഗവ. കോളേജ് തിരിച്ചുപിടിച്ച് എസ്എഫ്ഐ

അമ്പലപ്പുഴ
രണ്ടുവർഷത്തിന് ശേഷം ഗവ. ആർട്സ് കോളേജ് എസ്എഫ്ഐക്ക് തിരിച്ചുപിടിച്ചു. 17 ൽ 17 സീറ്റും നേടിയാണ് വിജയം. യൂണിയൻ ഭാരവാഹികൾ: മുഹമ്മദ് സഫീർ (ചെയർമാൻ), ആതിര കൃഷ്ണൻ (വൈസ് ചെയർപേഴ്സൺ), മിഥുൻ സാബു (യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ), ബി ജയകൃഷ്ണൻ (ആർട്സ് ക്ലബ് സെക്രട്ടറി), നവനീത് (ജനറൽ സെക്രട്ടറി), സോഫിയ ലത്തീഫ് (മാഗസിൻ എഡിറ്റർ), ഐശ്വര്യ, എ അഫീഫത്ത് (വനിത പ്രതിനിധികൾ), ദിലിൻ സണ്ണി (ഒന്നാം വർഷ പിജി പ്രതിനിധി), ജിജിത ജയൻ (രണ്ടാം വർഷ പിജി പ്രതിനിധി), ആദർശ് (ഒന്നാം വർഷ ഡിഗ്രി പ്രതിനിധി), അനന്തകൃഷ്ണൻ (രണ്ടാം വർഷ ഡിഗ്രി പ്രതിനിധി), എൻ യാസിർ (മൂന്നാം വർഷ പ്രതിനിധി), അജേഷ് (കൊമേഴ്സ് അസോ. സെക്രട്ടറി), ബെല്ല മോൾ ബെന്നി (ഇംഗ്ലീഷ് അസോ. സെക്രട്ടറി), ജീവൻരാജ് (എക്കണോമിക്സ് അസോ. സെക്രട്ടറി), നിത്യശ്രീ (മാത്‌സ് അസോ. സെക്രട്ടറി). പ്രവർത്തകർ അഹ്ലാദപ്രകടനം നടത്തി. വിജയികളെയും പിന്നിൽ പ്രവർത്തിച്ച മുഴുവൻ വിദ്യാർഥികളെയും എസ്എഫ്ഐ ഏരിയ സെക്രട്ടറി അർജുൻ അഭിനന്ദിച്ചു.









0 comments