ആലപ്പുഴ തീരത്ത് മത്തിയടിഞ്ഞു

ആലപ്പുഴ കടൽതീരത്ത് മത്തി അടിഞ്ഞപ്പോൾ
ആലപ്പുഴ
ആലപ്പുഴ കടൽതീരത്ത് കൂട്ടത്തോടെ മത്തി (ചാള) അടിഞ്ഞു. വിജയ് പാർക്കിന് വടക്ക് ഭാഗത്ത് നൂറു മീറ്ററിലാണ് ഞായർ രാവിലെ മത്തി കൂട്ടത്തോടെ കരയ്ക്കടിഞ്ഞത്. പ്രഭാത സവാരിക്ക് പോയവരാണ് ആദ്യം കണ്ടത്. പാർക്കിന് ഒരു കിലോമീറ്ററോളം പടിഞ്ഞാറ് കടലിൽ വള്ളങ്ങൾ മത്സ്യബന്ധനത്തിന് വലവിരിക്കുന്നുണ്ടായിരുന്നു. വലയിൽപ്പെടാതെ രക്ഷപെട്ട മത്സ്യങ്ങളാവാം തിരയിൽപ്പെട്ട് കരയ്ക്കടിഞ്ഞതെന്ന് മൽസ്യതൊഴിലാളികൾ പറഞ്ഞു. അപൂർവ്വമായാണ് ആലപ്പുഴ കടൽ തീരത്ത് മത്സ്യം അടിയുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.









0 comments