പേവിഷബാധ വിമുക്ത കേരളം: നാലാംഘട്ടം തുടങ്ങി

നെടുമുടിയിൽ പേവിഷബാധ പ്രതിരോധ കുത്തിവയ്പ് യജ്ഞം പ്രസിഡന്റ് പി കെ വിനോദ് ഉദ്ഘാടനം ചെയ്യുന്നു
തകഴി
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ‘പേവിഷബാധ വിമുക്ത കേരളം' പദ്ധതിയുടെ ഭാഗമായുള്ള തീവ്ര പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന്റെ നാലാം ഘട്ടത്തിന് തുടക്കം. പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് പി കെ വിനോദ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബിനു ശ്രീകുമാർ അധ്യക്ഷയായി. വെറ്ററിനറി സർജൻ ഡോ. ഹരികൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ ലാലിച്ചൻ വഞ്ചിക്കൽ, എം കെ ചാക്കോ, ഇന്ദു ഗോപൻ, ശ്രീലേഖ, കെ ശ്രീകാന്ത് എന്നിവർ സംസാരിച്ചു. ഒക്ടോബർ 27 വരെ നടക്കുന്ന പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി പ്രദേശത്തെ വളർത്തുനായ്ക്കൾ ഉൾപ്പെടെയുള്ള മൃഗങ്ങൾക്ക് സൗജന്യമായി പേവിഷബാധ പ്രതിരോധ കുത്തിവയ്പ് നൽകും.








0 comments