ad
Deshabhimani

ആലപ്പുഴ ബീച്ചിൽ പൊതുശ‍ൗചാലയം വേണം

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ആലപ്പുഴ ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ്‌ ലീല അഭിലാഷ്‌ 
ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 18, 2025, 01:26 AM | 1 min read

ആലപ്പുഴ ​

ആയിരങ്ങൾ ദിവസവും വന്നുപോകുന്ന ആലപ്പുഴ ബീച്ചിൽ പൊതുശ‍ൗചാലയം സ്ഥാപിക്കണമെന്നും പാസ്‌പോർട്ട്‌ ഓഫീസ്, മിലിറ്ററി കാന്റീൻ എന്നിവിടങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ആലപ്പുഴ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ലളിതമ്മ സോമനാഥൻ നഗറിൽ ( ജെൻഡർ പാർക്ക്) സംഘടിപ്പിച്ച സമ്മേളനം ജില്ലാ പ്രസിഡന്റ്‌ ലീല അഭിലാഷ് ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി പ്രഭ മധു സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയകൾ സംയുക്തമായി ചേർന്ന സമ്മേളനത്തിൽ നോർത്ത് ഏരിയ സെക്രട്ടറി ലാലി വേണുവും സൗത്ത് ഏരിയ സെക്രട്ടറി രാജേശ്വരി ഉദയനും പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. മുതിർന്ന അംഗം സോമവല്ലി പതാക ഉയർത്തി. എ എസ് കവിത രക്തസാക്ഷിപ്രമേയവും വി പി സന്ധ്യ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി അജയ സുധീന്ദ്രൻ, മഹിള അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം ബിച്ചു എക്‌സ്‌ മലയിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ എസ് കവിത, ബീന രമേശൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ വി ടി രാജേഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായി എൽ മായ (പ്രസിഡന്റ്‌), രാജേശ്വരി ഉദയൻ, വി ആർ ഷൈലജ, ഡോ. നിഷ, ബീന രമേശൻ (വൈസ്‌പ്രസിഡന്റുമാർ), ലാലി വേണു (സെക്രട്ടറി), സിമി ഷാഫി ഖാൻ, മനീഷ, മിനി സുരേഷ്, ജയിൻ മാക്‌സൺ (ജോയിന്റ്‌ സെക്രട്ടറിമാർ), ഷീല ജെയിംസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home