നബിദിനാഘോഷവും മതസൗഹാർദ സദസും

കുത്തിയതോട് മുസ്ലിം ജമാഅത്ത് മഹല്ല് പരിപാലനസമിതി സംഘടിപ്പിച്ച നബിദിനാഘോഷവും മതസൗഹാർദ സദസും മുൻ എംപി എ എം ആരിഫ് ഉദ്ഘാടനംചെയ്യുന്നു
തുറവൂർ
കുത്തിയതോട് മുസ്ലിം ജമാഅത്ത് മഹല്ല് പരിപാലനസമിതി സംഘടിപ്പിച്ച നബിദിനാഘോഷവും മതസൗഹാർദ സദസും മുൻ എംപി എ എം ആരിഫ് ഉദ്ഘാടനംചെയ്‌തു. മഹല്ല് പ്രസിഡന്റ് സി എം അബ്‌ദുൽസലാം അധ്യക്ഷനായി. മഹല്ല് ഇമാം കുഞ്ഞുമൊയ്‌തീൻ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. അബ്‌ദുൽ അസീസ് ഫൈസി, സ്വാമി മനുചിത്ത് ജ്ഞാനതപസ്വി, ഫാ. പയസ് പഴയരിക്കൽ, മഹല്ല് ജനറൽ സെക്രട്ടറി ടി കെ അബ്‌ദുല്ലത്തീഫ്, ട്രഷറർ എൻ എം അബ്‌ദുൽ ജബ്ബാർ, പി കെ അബ്‌ദുൽ ജലീൽ, എം കെ സുബൈർ, ചന്തിരൂർ റേഞ്ച് സെക്രട്ടറി കെ ബഷീർ മൗലവി, വി എം ഹാരിസ് മുഹമ്മദ്, സി എസ് അഷറഫ്, സനീഷ് പായിക്കാട്ട് എന്നിവർ സംസാരിച്ചു. തുടർന്ന് മദ്രസവിദ്യാർഥികളുടെ ദഫ്‌മുട്ടും കലാമത്സരങ്ങളും പൂർവവിദ്യാർഥികളുടെ ദഫ്‌മുട്ടും നടന്നു.









0 comments