ഓണക്കാല വിഷരഹിത പച്ചക്കറി കൃഷിക്ക് തുടക്കം

കായംകുളം
സംയോജിത കൃഷി ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഓണക്കാല വിഷരഹിത പച്ചക്കറി കൃഷിക്ക് തുടക്കമായി. ഓണക്കാലത്ത് വിപുലമായ തോതിൽ വിഷരഹിത പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ പ്രസ്ഥാനങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, ഫാർമേഴ്സ് ക്ലബ്ബുകൾ, കർഷകർ, തൊഴിലാളികൾ, എന്നിവരുടെ ഇടപെടൽ ഉറപ്പാക്കിയാണ് പദ്ധതി. എരുവ മുല്ലശേരിൽ പുരയിടത്തിൽ നടീൽ ഉത്സവം പച്ചക്കറി തൈകൾ നട്ട് കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്തു. സിപിഐ എം ഏരിയാ സെക്രട്ടറി ബി അബിൻഷാ അധ്യക്ഷനായി. കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഷേയ്‌ക് പി ഹാരിസ്, സംയോജിത കൃഷി ക്യാമ്പയിൻ കമ്മിറ്റി ഏരിയാ കൺവീനർ എം നസീർ, ജില്ലാ വൈസ് പ്രസിഡന്റ് എം വി ശ്യാം, ജില്ലാ കമ്മിറ്റി അംഗം സി അജികുമാർ, എസ് ജയദേവൻ പിള്ള, എൻ ശങ്കരപ്പിള്ള, ടി കെ വിജയൻ, എം ജി ജയകൃഷ്ണൻ, ഡോ. കൃഷണദാസ്, ജെ കെ നിസാം, പി സുരേഷ്‌കുമാർ, കെ ജയപ്രകാശ്, സലീം എരുവ എന്നിവർ സംസാരിച്ചു.








0 comments