കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്
15 കോളേജിൽ എസ്എഫ്ഐയ്‌ക്ക് എതിരില്ല

ആലപ്പുഴ
കേരള സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചപ്പോൾ ജില്ലയിൽ 19ൽ 15 കോളേജിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു. മാവേലിക്കര ഐഎച്ച്‌ആർഡി, അമ്പലപ്പുഴ ഗവ.കോളേജ് എന്നിവ രണ്ട് വർഷത്തിനുശേഷം കെഎസ്‌യുവിൽനിന്ന് തിരിച്ചുപിടിച്ചു. ചേർത്തല എൻഎസ്എസ്, ഇരമല്ലിക്കര ശ്രീ അയ്യപ്പ (13ൽ 12), ചേർത്തല എസ്‌എൻ, ചേർത്തല ശ്രീനാരായണഗുരു സെൽഫ് ഫിനാൻസ്, ഹരിപ്പാട് ടികെഎം, കാർത്തികപ്പള്ളി ഐഎച്ച്‌ആർഡി, മാവേലിക്കര മാർ ഇവാനിയോസ് കോളേജ്, പെരിശേരി ഐഎച്ച്ആർഡി, ആല എസ്എൻ (11ൽ 11), ചെങ്ങന്നൂർ ക്രിസ്‌ത്യൻ (60ൽ 57), മാവേലിക്കര രവിവർമ, ആലപ്പുഴ എസ്ഡിവി, മാവേലിക്കര ബിഷപ് മൂർ കോളേജുകളിലാണ് എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചത്. ഐതിഹാസിക വിജയം സമ്മാനിച്ച മുഴുവൻ വിദ്യാർഥികളെയും എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് റോഷൻ എസ് രമണൻ, സെക്രട്ടറി വൈഭവ് ചാക്കോ എന്നിവർ അഭിവാദ്യംചെയ്‌തു.









0 comments