മിഴിവേകും മുളക്കുഴ പദ്ധതിക്ക് പുതിയവാഹനം

ചെങ്ങന്നൂർ
മുളക്കുഴ പഞ്ചായത്ത് നടത്തിവരുന്ന "മിഴിവേകും മുളക്കുഴ' ഹരിതകർമ സേനാപ്രവർത്തനങ്ങൾക്കായി പുതിയവാഹനം ലഭിച്ചു. ജെം ഡിജിറ്റൽ പ്ലാറ്റ്ഫോംവഴി 12 ലക്ഷം രൂപ ചെലവഴിച്ചു വാങ്ങിയ മിനി ടെമ്പോ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സദാനന്ദൻ, വൈസ് പ്രസിഡന്റ് രമാമോഹൻ, സ്ഥിരംസമിതി അധ്യക്ഷൻ കെ പി പ്രദീപ് എന്നിവർചേർന്ന് ഏറ്റുവാങ്ങി. ഇതോടെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യ ശേഖരണവും പാഴ്‌വസ്‌തുക്കളുടെ ശേഖരണവും സുഗമമാകും. സി കെ ബിനുകുമാർ, കെ സാലി, അസിസ്റ്റന്റ് സെക്രട്ടറി കെ എസ് ലിസ, ഹെൽത്ത് ഇൻസ്‌പെക്‌ടർ മാജിദ് ഹുസൈൻ, ഹരിത കർമസേന കോ ഓർഡിനേറ്റർ ആർ റിജിത് എന്നിവർ പങ്കെടുത്തു.









0 comments