സ്പേസ് സ്യൂട്ടിൽ ചാന്ദ്രമനുഷ്യൻ; ത്രില്ലടിച്ച് ചിൽഡ്രൻ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ചാന്ദ്രമനുഷ്യൻ മുഹമ്മ സിഎംഎസ് എൽപി സ്കൂളിൽ എത്തിയപ്പോൾ
ചേർത്തല
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തിൽ ചാന്ദ്രദിന വാരാചരണത്തോടനുബന്ധിച്ച് ജില്ലയിൽ ‘ചാന്ദ്രമനുഷ്യൻ' പര്യടനം തുടങ്ങി. ചാരമംഗലം ഗവ. സംസ്കൃതം ഹൈസ്കൂളിൽ മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് കെ എസ് സേതുനാഥ് അധ്യക്ഷനായി. പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ. ടി പ്രദീപ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി എൻ നസീമ, സംസ്കൃതം സ്കൂൾ പ്രഥമാധ്യാപിക ജെ ഷീല, പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം എൻ ആർ ബാലകൃഷ്ണൻ, മേഖലാ സെക്രട്ടറി കെ ദാസപ്പൻ എന്നിവർ സംസാരിച്ചു. സ്പേസ് സ്യൂട്ടിൽ എത്തിയ ‘ചാന്ദ്രമനുഷ്യൻ' കുട്ടികളുടെ സംശയങ്ങൾക്ക് മറുപടിനൽകി. കുട്ടികൾ കൗതുകത്തോടെയാണ് ചാന്ദ്രമനുഷ്യനെ വരവേറ്റത്. ചാന്ദ്രമനുഷ്യനും കുട്ടികൾക്കുമിടയിൽ ഡോ. ടി. പ്രദീപ് ദ്വിഭാഷിയായി. കായിപ്പുറം സിഎംഎസ് എൽപിഎസ്, മുഹമ്മ ഗവ. എൽപിഎസ്, എബിവിഎച്ച്എസ്എസ്, സിഎംഎസ് എൽപിഎസ് എന്നിവിടങ്ങളിൽ പര്യടനം നടത്തി. പരിഷത്ത് മേഖലാ പ്രസിഡന്റ് ആർ രഞ്ജിത്ത്, സെക്രട്ടറി കെ ദാസപ്പൻ, ഡി പ്രസന്നൻ, ടി എ ധനഞ്ജയൻ, ഡോ. വി എൻ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച വാരനാട് ഗവ. എൽപിഎസ്, വെള്ളിയാകളം ഗവ. യുപിഎസ്, ചേർത്തല ഗവ. ടൗൺ എൽപിഎസ്, അർത്തുങ്കൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് പര്യടനം.









0 comments