കെഎസ്‌കെടിയു ആത്മാഭിമാന സംഗമം

കെഎസ്‌കെടിയു ഭരണിക്കാവ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സംഗമം ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
കെഎസ്‌കെടിയു താമരക്കുളം തെക്ക് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സംഗമം ജില്ലാ പ്രസിഡന്റ് കെ രാഘവൻ ഉദ്ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ എസ് അഷ്‌കർ അധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ ശശിധരൻ, യൂണിയൻ ഏരിയ സെക്രട്ടറി ആർ ബിനു, സിപിഐ എം ഏരിയ കമ്മറ്റി അംഗങ്ങളായ ബി പ്രസന്നൻ, വി ഗീത, യൂണിയൻ മേഖലാ പ്രസിഡന്റ് എസ് ഉത്തമൻ, എ എ സലീം, വി രാജു, ശാന്തി സുഭാഷ്, എസ് മുരളി, കെ ജയന്‍ എന്നിവർ സംസാരിച്ചു. കെഎസ്‌കെടിയു പാലമേൽ തെക്ക് മേഖലാ കമ്മിറ്റി സംടിപ്പിച്ച ആത്മാഭിമാന സംഗമം ആദിക്കാട്ടുകുളങ്ങരയിൽ സിപിഐ എം ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ എ നൗഷാദ് അധ്യക്ഷനായി. മേഖലാ സെക്രട്ടറി കെ രാജൻ, യൂണിയൻ ഏരിയ സെക്രട്ടറി ആർ ബിനു, സിപിഐ എം ഏരിയ കമ്മിറ്റി അംഗം എസ് സജി, യൂണിയൻ ഏരിയ കമ്മിറ്റി അംഗങ്ങളായ ലത രാജേന്ദ്രൻ, എം അഷ്‌റഫ്, ഹനീഷ്, മേഖലാ പ്രസിഡന്റ് കെ സുരേഷ്, പാലമേൽ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് നദീറ നൗഷാദ് എന്നിവർ സംസാരിച്ചു. മാവേലിക്കര കേരള സ്‌റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ഭരണിക്കാവിൽ സംഘടിപ്പിച്ച ആത്മാഭിമാന സംഗമം ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്ഘാടനംചെയ്‌തു. ജി രമേശ്കുമാർ അധ്യക്ഷനായി. കറ്റാനത്ത് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ മധുസൂദനൻ ഉദ്ഘാടനംചെയ്‌തു. സിബി വർഗീസ് അധ്യക്ഷനായി. രണ്ടിടങ്ങളിലായി സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കോശി അലക്‌സ്, എ എം ഹാഷിർ, ആർ ഗംഗാധരൻ, ജി രമേശ്കുമാർ, എസ് കെ ദേവദാസ്, കെ ദീപ, കെ കെ രവി, പി പുരുഷൻ, എസ് അജോയ്‌കുമാർ, വി ചെല്ലമ്മ, ജിജി അശോകൻ, ടി അഭിലാഷ്, സി ദിവാകരൻ എന്നിവർ സംസാരിച്ചു.









0 comments