കെഎസ്‍കെടിയു ആത്മാഭിമാന സംഗമം

മാങ്കാംകുഴി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സദസ് എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ചുനക്കര വടക്ക് മേഖലാ കമ്മിറ്റി ആത്മാഭിമാന സദസ് സംഘടിപ്പിച്ചു. കെഎസ്‌കെടിയു ഏരിയ സെക്രട്ടറി ആർ ബിനു ഉദ്ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ പി മധു അധ്യക്ഷനായി. കെ സദാനന്ദൻ സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി ബി ബിനു, ഗോപി, ശിവരാജൻ എന്നിവർ സംസാരിച്ചു. കെഎ-സ്‌കെടിയു നൂറനാട് വടക്ക് മേഖലാ കമ്മിറ്റി ഇടപ്പോൺ ജങ്‌ഷനിൽ ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു. കെഎസ-്‌കെടിയു ജില്ലാ പ്രസിഡന്റ് കെ രാഘവൻ ഉദ്ഘാടനംചെയ-്‌തു. സംഘാടകസമിതി ചെയർമാൻ പി അശോകൻനായർ അധ്യക്ഷനായി. മേഖലാ സെക്രട്ടറി എം ഗിരീഷ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ, യൂണിയൻ ഏരിയ സെക്രട്ടറി ആർ ബിനു, പ്രസിഡന്റ് സി വിജയൻ, സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ ഒ മനോജ്, ജി പുരുഷോത്തമൻ, നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ-്‌ന സുരേഷ്, യൂണിയൻ ഏരിയ ട്രഷറർ വി എസ് സുധീരൻ, മേഖലാ പ്രസിഡന്റ് ടി വിജയൻ, ടി പി ജയചന്ദ്രൻ, ടി എം രമണൻ, ഷീജ ശശി, കെ മംഗളൻ എന്നിവർ സംസാരിച്ചു. കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ചുനക്കര തെക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആത്മാഭിമാന സംഗമം കരിമുളയ്‌ക്കൽ ജങ്‌ഷനിൽ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ആർ രാജേഷ് ഉദ്ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ എസ് മധുകുമാർ അധ്യക്ഷനായി. സംഘാടക സമിതി ജോയിന്റ് കൺവീനർ വി കെ രാധാകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. യൂണിയൻ ഏരിയ സെക്രട്ടറി ആർ ബിനു, സിപിഐ എം ഏരിയ കമ്മിറ്റി അംഗം ഒ സജികുമാർ, യൂണിയൻ മേഖലാ സെക്രട്ടറി കെ അഭിലാഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എം അമ്പിളി, പി വി ബാബുരാജ്, ഗീത സുനി എന്നിവർ സംസാരിച്ചു. മാവേലിക്കര കേരള കർഷക തൊഴിലാളി യൂണിയൻ ചെട്ടികുളങ്ങര കിഴക്ക് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സദസ് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കോശി അലക്‌സ് ഉദ്ഘാടനംചെയ്‌തു. കെ മുകുന്ദൻ അധ്യക്ഷനായി. സി സുധാകരക്കുറുപ്പ്, ആർ ഹരിദാസൻനായർ, ജി അജിത്ത്, ജി രമേശ്കുമാർ, എം പി ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു. ബി പ്രകാശ് സ്വാഗതം പറഞ്ഞു. കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ മാങ്കാംകുഴി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സദസ് എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് വി എം സന്തോഷ് അധ്യക്ഷനായി. ടി യശോധരൻ, എസ് കെ ദേവദാസ്, എസ് അനിരുദ്ധൻ, രാധ ബാബു, കെ കെ ശിവൻകുട്ടി, കെ രവി, കെ രാജേഷ്, ബി വിവേക്, ദീപ വിജയകുമാർ, വിഷ്‌ണു സുരേഷ് എന്നിവർ സംസാരിച്ചു. സുരേഷ്‌കുമാർ സ്വാഗതം പറഞ്ഞു.









0 comments