കെഎസ്‌കെടിയു ആത്മാഭിമാന സംഗമം

തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ തലവടി നോർത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ തലവടി നോർത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. സ്വാഗതസംഘം ചെയർമാൻ ടി എ അശോകൻ അധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി ജോസ് തോമസ്, ജില്ലാ കമ്മിറ്റി അംഗം എൻ പി രാജൻ, മേഖല സെകട്ടറി സി കെ രാജൻ, പ്രസിഡന്റ് ടി കെ പ്രസാദ്, എബ്രഹാം വർഗീസ്, തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ, സമീർ സിങ്, കെ കൊച്ചുമോൻ, എം എ അലക്‌സ് തോമസ്, ബിബിൻ വാവ, പി ബി ദിനേശൻ, ബാബു തുണ്ടിത്തറ, ഉഷ വിക്രമൻ എന്നിവർ സംസാരിച്ചു.
ചെങ്ങന്നൂർ
കെഎസ്‌കെടിയു വെൺമണി ഈസ്‌റ്റ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സംഗമം സിപിഐ എം ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ എ കെ ശ്രീനിവാസൻ അധ്യക്ഷനായി. യൂണിയൻ ഏരിയ സെക്രട്ടറി കെ എസ് ഷിജു, ട്രഷറർ ഡി രാജൻ, സംഘാടകസമിതി കൺവീനർ റെനീഷ് രാജൻ, പി ആർ രമേശ്‌കുമാർ, ബി ബാബു, കെ എസ് ഗോപിനാഥൻ, ടി സി സുനിമോൾ, പി കെ കുമാർജി, സുമേഷ് എം പിള്ള, പി സി അജിത, പി ഡി ശിവദാസൻ, ഷൈലജ വിജയൻ, ജഗന്നാഥൻനായർ, കെ അശോകൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു. കെഎസ്‌കെടിയു ആലാ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സംഗമം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ഉദ്ഘാടനംചെയ്‌തു. യൂണിയൻ മേഖലാ സെക്രട്ടറി സി ജി രാജേഷ്‌കുമാർ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എം ശശികുമാർ, സംഘാടകസമിതി ചെയർമാൻ നെൽസൺ ജോയി, യൂണിയൻ ഏരിയ സെക്രട്ടറി കെ എസ് ഷിജു, ജില്ലാ കമ്മിറ്റിയംഗം ടി കെ സോമൻ, കെ ആർ മുരളീധരൻപിള്ള, പി കെ പ്രസാദ്, കെ എൻ ബിന്ദു രാജൻ, കവിത കരുണാകരൻ, കെ ഡി രാധാകൃഷ്‌ണക്കുറുപ്പ്, പി ടി മഹീന്ദ്രൻ, പി കെ പുരുഷൻ, പി വി പ്രസന്നൻ, ശ്രീജ പ്രവീൺ, മോഹൻകുമാർ, സനൂപ് ശിവരാമൻ എന്നിവർ സംസാരിച്ചു. കെഎസ്‌കെടിയു ടൗൺ ഈസ്‌റ്റ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മാഭിമാന സദസ് സംസ്ഥാന വൈസ്‌പ്രസിഡന്റ് എ ഡി കുഞ്ഞച്ചൻ ഉദ്ഘാടനംചെയ്‌തു. മേഖലാ പ്രസിഡന്റ് ടി കെ മഹാദേവൻ അധ്യക്ഷനായി. ഏരിയ പ്രസിഡന്റ് ടി കെ സുരേഷ്, വനിത സബ്‌കമ്മിറ്റി കൺവീനർ ടി ഡി സിന്ധു, സംഘാടകസമിതി ചെയർമാൻ പി കെ അനിൽകുമാർ, സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ കെ ചന്ദ്രൻ, പി ഡി സുനീഷ്‌കുമാർ, എം ജി മധു, അമ്പിളി മധു, കെ കെ അച്യുതൻ, ടൈറ്റസ് മാത്യു, ബിജു സോമൻ എന്നിവർ സംസാരിച്ചു.









0 comments