ഇൻക്ലൂസീവ് ജില്ലാ കായികോത്സവം

ഇൻക്ലൂസീവ് കായികോത്സവത്തിന്റെ ജില്ലാതല മത്സരങ്ങൾ കലവൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യുന്നു
മാരാരിക്കുളം
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് കൂടി കായിക അവസരങ്ങൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ഇൻക്ലൂസീവ് കായികോത്സവത്തിന്റെ ജില്ലാതല മത്സരങ്ങൾ കലവൂരിൽ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 332 കുട്ടികൾ പങ്കെടുത്തു. എസ് എസ് കെ ആലപ്പുഴയായിരുന്നു സംഘാടനം. കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ദീപശിഖാ പ്രയാണം ആരംഭിച്ചു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസിൽ നിന്നും സ്കൂൾ കായികതാരങ്ങൾ ദീപശിഖ ഏറ്റുവാങ്ങി. മണ്ണഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ ജേക്കബ് റെജി ജോസ് ഫ്ലാഗ് ഓഫ് ചെയ്തു. കലവൂർ ഗോപിനാഥ മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേർന്ന ദീപശിഖ ഡി പി സി കൃഷ്ണകുമാർ ഏറ്റുവാങ്ങി പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി മത്സരം ഉദ്ഘാടനം ചെയ്‌തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി സംഗീത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ്, പഞ്ചായത്ത് അംഗം സുമ ശിവദാസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി ജെ ഇമ്മാനുവൽ, ഡിപി ഓമാരായ എം മനോജ് കുമാർ, ഡോ. സുനിൽ മർക്കോസ്, ടി എം പി എൽ പി എസ് പ്രഥമാധ്യാപിക കെ സുധ,എസ് എസ് കെ ജില്ല പ്രോജക്ട് കോർഡിനേറ്റർ ജി കൃഷ്ണകുമാർ, ചേർത്തല ബി പി സി ബിജി എന്നിവർ സംസാരിച്ചു









0 comments