കായകൽപ് പുരസ-്കാരനിറവിൽ ഹോമിയോ ഡിസ്‌പെൻസറി

കഞ്ഞിക്കുഴി
മാരാരിക്കുളം വടക്ക് പഞ്ചായത്ത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായ സർക്കാർ ഹോമിയോപതി ഡിസ്‌പെൻസറിക്ക് സംസ്ഥാന സർക്കാരിന്റെ പ്രഥമ ആയുഷ് കായകൽപ് പുരസ്കാരം. ആരോഗ്യമന്ത്രി വീണ ജോർജാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 95.42 ശതമാനം സ്‌കോർ നേടി ജില്ലയിൽ രണ്ടാംസ്ഥാനവും കമന്റേഷൻ അവാർഡും നേടി. സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം, രോഗീ പരിചരണം എന്നിവയിലെ മികവ് പരിഗണിച്ചാണ് പുരസ്കാരം. ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററായി ഉയർത്തപ്പെട്ട സ്ഥാപനത്തിന് എൻഎബിഎച്ച് അംഗീകാരവും ലഭിച്ചിരുന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായിയുടെ നേതൃത്വത്തിലെ ഭരണസമിതിയുടെയും, മെഡിക്കൽ ഓഫീസറായ ഡോ. ഹേമ തിലകിന്റെ നേതൃത്വത്തിൽ ആശുപത്രി ജീവനക്കാരുടെയും, പൊതുജനങ്ങളുടെയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെയും സഹകരണമാണ് നേട്ടത്തിലെത്തിച്ചത്. കാൻസർ അതിജീവിതർക്ക് സൗഖ്യ പരിചരണ ക്ലിനിക്, പാലിയേറ്റീവ് ഗൃഹസന്ദർശനം, യോഗ, രക്‌തപരിശോധനകൾ, മെഡിക്കൽ ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവയാണ് നിരവധി സേവനങ്ങൾ.









0 comments