ആരോഗ്യമേഖല അവാർഡ് തിളക്കത്തിൽ

കായംകുളം
നഗരസഭയുടെയും യു പ്രതിഭ എംഎൽഎയുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ മികവിന്റെ കേന്ദ്രമായ താലൂക്ക് ആശുപത്രി ജില്ലയിൽ ഒന്നാമതെത്തി. ആശുപത്രിയുടെ വികസനത്തിന് കോടിക്കണക്കിന് രൂപയാണ് നഗരസഭ ചെലവഴിച്ചത്. ആധുനിക ഉപകരണങ്ങൾ വാങ്ങിനൽകിയും പശ്ചാത്തലവികസനത്തിന് കോടികൾ ചെലവഴിച്ചും ശുചിത്വപൂർണമായ അന്തരീക്ഷമൊരുക്കിയും സ്വകാര്യ ആശുപത്രിയെ വെല്ലുന്ന നിലവാരത്തിൽ താലൂക്ക് ആശുപത്രിയെ നഗരസഭ മാറ്റിയെടുത്തു. ചേരാവള്ളി അർബൻ പിഎച്ച്സിക്ക് തുടർച്ചയായാണ് കായ്കൽപ്പ് അവാർഡ് ലഭിക്കുന്നത്. പുതുതായി ഐക്യ ജങ്ഷനിലും പെരിങ്ങാല കരിമുട്ടത്തും 31–--ാം വാർഡിലും നാഗരാരോഗ്യകേന്ദ്രങ്ങൾ ആരംഭിച്ചു. ഈ മൂന്ന് കേന്ദ്രത്തിലും നൂറുകണക്കിന് രോഗികളാണ് ചികിത്സ തേടി എത്തുന്നത്. ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാനും നടപടി സ്വീകരിച്ചു. കൊറ്റുകുളങ്ങരയിലെ ആയുർവേദ ആശുപത്രിയുടെ പുനർനിർമാണം ധ്രുതഗതിയിലാണെന്നും നഗരസഭാധ്യക്ഷ പി ശശികല പറഞ്ഞു. ദേശീയപാത നവീകരണത്തിന് ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ കുറെ ഭാഗം നീക്കിയിരുന്നു.









0 comments