കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി ആരോഗ്യകിരണം

കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി ആരോഗ്യകിരണം
സ്വന്തം ലേഖിക
Published on Jul 03, 2025, 03:30 AM | 1 min read
തിരുവനന്തപുരം
പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആരോഗ്യകിരണം പദ്ധതിയിൽ എല്ലാ സേവനങ്ങളും തികച്ചും സൗജന്യമാണെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി. കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണത്തിന് സർക്കാർ നടപ്പാക്കുന്ന ആരോഗ്യകിരണം നിർത്തലാക്കിയെന്നത് വ്യാജ പ്രചാരണമാണ്. പദ്ധതി നടത്തിപ്പിന് ഗുണഭോക്താക്കളിൽനിന്ന് തുക ഈടാക്കുന്നില്ല. രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യം (ആർബിഎസ്) പദ്ധതി പ്രകാരം ചികിത്സ സഹായം ലഭിക്കുന്ന 30 രോഗങ്ങൾക്ക് പുറമെ എല്ലാ രോഗങ്ങൾക്കും മരുന്നും പരിശോധനയും ചികിത്സയും (ഒപി/ഐപി)) ആരോഗ്യകിരണത്തിലൂടെ ലഭിക്കും. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെയാണ് സേവനം സർക്കാർ ആശുപത്രികളിൽ സൗജന്യമായി നൽകുന്നത്. ഉയർന്ന ചികിത്സാ ചെലവുള്ള കരൾ, വൃക്ക, മജ്ജ എന്നിവയുടെ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള സേവനങ്ങളും സാങ്കേതിക സമിതിയുടെ അംഗീകാരത്തോടെ നൽകുന്നുണ്ട്. ഒന്നു മുതൽ 18 വയസ്സുവരെയുള്ള കുട്ടികളാണ് ഗുണഭോക്താക്കൾ. ഒരു വയസ്സുവരെയുള്ള കുട്ടികൾക്കുള്ള ചികിത്സ ജനനി ശിശുസുരക്ഷ കാര്യക്രമം (ജെഎസ്എസ്കെ) പദ്ധതിയിൽ ഉൾപ്പെടും.









0 comments