ഹരിതകർമസേനയും കൗൺസിലർമാരും അനുഭവം പങ്കിട്ടു

ചേർത്തല നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ചേർന്ന് ഹരിതകർമസേനാംഗങ്ങളും ജനപ്രതിനിധികളുമായി നടത്തിയ അഭിമുഖം നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ഹരിതകർമ സേനാംഗങ്ങളും ജനപ്രതിനിധികളുമായി അഭിമുഖം സംഘടിപ്പിച്ചു. ചേർത്തല റോട്ടറി ഹാളിലാണ് അഭിമുഖം. ഹരിതകർമസേന വാർഷികവും സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ ഉദ്‌ഘാടനംചെയ്‌തു. വ്ലോഗറും മോട്ടിവേഷണൽ സ്‌പീക്കറുമായ സ്‌നേഹ വിജിൽ "സ്‌ത്രീ സംരംഭകർ വളരട്ടെ’ എന്ന വിഷയം അവതരിപ്പിച്ചു. ഹരിതകർമസേന കലാപരിപാടി അവതരിപ്പിച്ചു. മത്സരങ്ങളും ഒരുക്കി. കാലാവധി പൂർത്തിയാക്കിയ കൗൺസിലർമാർക്ക് ഹരിതകർമസേന ഉപഹാരം നൽകി. കൗൺസിലർ ബാബു മുള്ളൻചിറ അധ്യക്ഷനായി. വൈസ്ചെയർമാൻ ടി എസ് അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ജി രഞ്‌ജിത്ത്, എ എസ് സാബു, ശോഭ ജോഷി, മാധുരി സാബു, എ അജി, ആശ മുകേഷ്, ബി ഫൈസൽ, ജാക്‌സൺ മാത്യു, ഡി സൽജി, എസ് സനീഷ്, അനൂപ് ചാക്കോ, എം കെ പുഷ്‌പകുമാർ, ഹരിതകർമസേന കൺസോർഷ്യം പ്രസിഡന്റ് പൈങ്കിളി കുഞ്ഞമ്മ എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. കൺസോർഷ്യം സെക്രട്ടറി സീന വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.









0 comments