ad
Deshabhimani

മത്സ്യത്തൊഴിലാളികൾക്ക് 
വള്ളവും വലയും നൽകി

ജില്ലാ പഞ്ചായത്ത് മത്സ്യത്തൊഴിലാളികൾക്ക് ഫൈബർ റീ എൻഫോഴ്സ്ഡ് വള്ളം, മത്സ്യബന്ധന വല എന്നിവയുടെ 
തെക്കൻ മേഖലാ വിതരണം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 21, 2026, 02:05 AM | 1 min read

കാർത്തികപ്പള്ളി

ജില്ലാ പഞ്ചായത്ത് 2025-–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികൾക്ക് ഫൈബർ റീ എൻഫോഴ്സ്ഡ് വള്ളം, മത്സ്യബന്ധന വല എന്നിവ നൽകുന്നതിന്റെ തെക്കൻ മേഖലാ ഉദ്ഘാടനം ആറാട്ടുപുഴ കള്ളിക്കാട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ നടത്തി. ആറാട്ടുപുഴ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് രാജേഷ് കുട്ടൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഡി അംബുജാക്ഷി, ജില്ലാ പഞ്ചായത്തംഗങ്ങളായ ബബിത ജയൻ, ലിഷ അനുപ്രസാദ്, മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം എ കെ അഖിൽകൃഷ്‌ണൻ, അനീഷ്, ലത തുളസിദാസ്, ജയമനു, സിഡിഎസ് ചെയർപേഴ്സൺ സ്‌മിത രാജേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home