Deshabhimani

വിത്ത് അടിയന്തരമായി വിതരണം ചെയ്യണം

കൈനകരിയിൽ കർഷകസംഘം പ്രതിഷേധിച്ചു

കൈനകരി കൃഷിഭവന് മുന്നിൽ കർഷകസംഘം സംഘടിപ്പിച്ച ധർണ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ഷാജു ഉദ്ഘാടനംചെയ്യുന്നു

കൈനകരി കൃഷിഭവന് മുന്നിൽ കർഷകസംഘം സംഘടിപ്പിച്ച ധർണ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ഷാജു ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 27, 2026, 12:57 AM | 1 min read

തകഴി

പുഞ്ചകൃഷിക്കുള്ള വിത്ത് അടിയന്തരമായി വിതരണം ചെയ്യുക, സ്ഥിരംകൃഷി ഓഫീസറെ നിയമിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷക സംഘം കൈനകരി വടക്ക്, തെക്ക് മേഖല കമ്മിറ്റികൾ കൃഷിഭവന് മുന്നിൽ ധർണ നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ഷാജു ഉദ്ഘാടനംചെയ്തു. ആഗസ്‌തിലുണ്ടായ വെള്ളപ്പൊക്കത്തിൽ മടവീഴാതെ സംരക്ഷിച്ച പാടശേഖരങ്ങൾക്ക് ധനസഹായം നൽകുക, രാസവളത്തിന്റെ വിലവർധന പിൻവലിക്കുക, കർഷകർ വാങ്ങി വിതച്ച വിത്തിന്റെ തുക കുടിശ്ശിക തീർത്തു നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ​പാടശേഖര സമിതി ഭാരവാഹികളായ കെ ടി സുഗതപ്പൻ, പി ആർ സജീവ് കുമാർ എന്നിവർ നേതൃത്വം നൽകി. സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ, കർഷക സംഘം ഏരിയ ജോയിന്റ് സെക്രട്ടറി കെ എ പ്രമോദ്, ലോക്കൽ സെക്രട്ടറി പി രതീശൻ, പഞ്ചായത്ത് അംഗങ്ങളായ ബീന വിനോദ്, യോഗിത റെജി, ജയപ്രിയ സുനിൽ, നബീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home