ad
Deshabhimani

സ്ഥലംമാറ്റി പേടിപ്പിക്കേണ്ട: താക്കീതായി എഫ്‌എസ്‌ഇടിഒ പ്രതിഷേധം

FSETO

ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റുന്നതിനെതിരെ എഫ്എസ്ഇടിഒ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം 
കലക-്ടറേറ്റിൽ പൊലീസ് തടഞ്ഞപ്പോൾ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറുന്ന ജീവനക്കാർ

വെബ് ഡെസ്ക്

Published on Jun 03, 2026, 01:46 AM | 1 min read

ആലപ്പുഴ

ഭരണമാറ്റത്തിന്റെ മറവിൽ മാനദണ്ഡവിരുദ്ധമായി സംസ്ഥാനത്തെങ്ങും സ്ഥലംമാറ്റം നടത്തുന്ന ഭരണാനുകൂല സംഘടനകളുടെയും യുഡിഎഫ്‌ സർക്കാരിന്റെയും നടപടികളിൽ പ്രതിഷേധിച്ച്‌ ജീവനക്കാരും അധ്യാപകരും നടത്തിയ പ്രകടനം ഭരണാധകാരികൾക്ക്‌ താക്കീതായി. ഭിന്നശേഷിക്കാരെയും മാരകരോഗം ബാധിച്ചവരെയും പെൻഷനാകാൻ ദിവസങ്ങൾ മാത്രമുള്ളവരെയുമാണ്‌ സ്ഥലംമാറ്റിയത്‌. ആലപ്പുഴ കലക്‌ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധപ്രകടനത്തിൽ പ്രതികൂല കാലാവസ്ഥയിലും നൂറുകണക്കിനആളുകൾ അണിനിരന്നു. പ്രകടനം കലക്‌ടറേറ്റ്‌ ഗേറ്റിന്‌ മുന്നിൽ പൊലീസ്‌ തടഞ്ഞെങ്കിലും പ്രവർത്തകർ ഗേറ്റ്‌ തള്ളിത്തുറന്ന്‌ അകത്തുകയറി. തുടർന്ന്‌ നടന്ന യോഗം കെജിഒഎ സംസ്ഥാന സെക്രട്ടറി സി കെ ഷിബു ഉദ്‌ഘാടനംചെയ്‌തു. എഫ്‌എസ്‌ഇടിഒ ജില്ലാ പ്രസിഡന്റ്‌ ടി ജെ അജിത്ത്‌ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ബൈജു പ്രസാദ്‌, സെക്രട്ടറി എൻ അരുൺ, കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം സി ജ്യോതികുമാർ, കേരള പിഎസ്‌സി എംപ്ലോയീസ്‌ യൂണിയൻ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ വി കെ രാജു തുടങ്ങിയവർ സംസാരിച്ചു. ജീവനക്കാരും അധ്യാപകരും ചേർന്ന്‌ നിയമസഭയിലേക്ക് നടത്തുന്ന മാർച്ചിന്റെ ഭാഗമായാണ് ജില്ലാ കേന്ദ്രങ്ങളിൽ എഫ്എസ്ഇടിഒ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ആലപ്പുഴ വെള്ളക്കിണർ ജങ്‌ഷന്‌ സമീപം ആരംഭിച്ച പ്രകടനം കലക്‌ടറ്റേിൽ സമാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home