സൈക്ലിങ് മത്സരം

ആലപ്പുഴ
ലോക സൈക്ലിങ് ദിനാചരണത്തോടനുബന്ധിച്ച് സൈക്കിൾറാലിയും വനിതകൾക്കായി അസ്‌മിത ഖേലോ ഇന്ത്യ വിമൻസ് സിറ്റി ലീഗ്, റോഡ് സൈക്ലിങ് മത്സരങ്ങളും നടത്തി. ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ, സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ, സൈക്ലിങ് അസോസിയേഷൻ ഓഫ് കേരള എന്നിവ ചേർന്ന് ആലപ്പുഴ കൊമ്മാടി മട്ടാഞ്ചേരി റോഡിൽ നടത്തിയ മത്സരം ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് വി ജി വിഷ്‌ണു ഉദ്ഘാടനംചെയ്‌തു. കുര്യൻ ജെയിംസ്, രാജേഷ് രാജഗിരി, ആനന്ദ് ബാബു, ബൈജു പവിത്രൻ, കെ ജെ സാംസൺ, സീന, വിമൽ പക്കി, അനി ഹനീഫ് എന്നിവർ സംസാരിച്ചു. അണ്ടർ 16, 18 എലൈറ്റ് വുമൺ കാറ്റഗറികളിലാണ് മത്സരങ്ങൾ നടന്നത്. ആദ്യ മൂന്ന് സ്ഥാനക്കാർക്കും അവാർഡുകളും മെറിറ്റ് സർട്ടിഫിക്കറ്റുകളും നൽകി.










0 comments