യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

ആലപ്പുഴ
ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ജനറൽ ആശുപത്രിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കോൺഗ്രസ് നേതാവ് കെ മുരളീധരൻ ഉദ്‌ഘാടനംചെയ്‌ത മാർച്ച് ആശുപത്രിക്ക് മുന്നിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. റോഡ് ഉപരോധിച്ച് ഗതാഗതതടസമുണ്ടാക്കിയ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തുനീക്കി. ഇതിനിടെ പൊലീസിനെ ആക്രമിക്കാനും ശ്രമമുണ്ടായി. തുടർന്ന് മുദ്രാവാക്യം വിളിച്ച് പ്രകോപനമുണ്ടാക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും പൊലീസ് സംയമനം പാലിച്ചു.









0 comments