ad
Deshabhimani

സംസ്ഥാന സ്‌പെഷ്യൽ സ്കൂൾ കലോത്സവം

തിളക്കമാർന്ന വിജയവുമായി ചെങ്ങന്നൂർ ലില്ലി സ്‌കൂൾ

Kalolsavam

സംസ്ഥാന സ്‍പെഷ്യൽ സ്‍കൂൾ കലോത്സവത്തിൽ 
സംഘനൃത്തത്തിൽ എ ഗ്രേഡ് നേടിയ ചെങ്ങന്നൂര്‍ 
ലില്ലി ലയൺസ്‌ സ്‍പെഷ്യൽ സ്‍കൂളിലെകുട്ടികൾ

വെബ് ഡെസ്ക്

Published on Nov 29, 2025, 12:00 AM | 1 min read

​ചെങ്ങന്നൂർ

മലപ്പുറം തിരൂരിൽ നടന്ന സ്‌പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ചെങ്ങന്നൂർ ലില്ലി ലയൺസ്‌ സ്‌പെഷ്യൽ സ്കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് സെന്ററിന് വിജയത്തിളക്കം. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വിഭാഗത്തിൽ നാടോടിനൃത്തം, സംഘനൃത്തം, ചിത്രരചന, കളറിങ്‌ എന്നിവയിൽ എ ഗ്രേഡോടെ സീനിയർ വിഭാഗത്തിൽ രണ്ടാം സ്‌ഥാനം നേടി. 60 സ്കൂളുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ കളറിങ്, ചിത്രരചനാ മത്സരങ്ങളിൽ എ ഗ്രേഡ് നേടിയ ചന്ദ്രകല, നാടോടിനൃത്തത്തിൽ എ ഗ്രേഡ് നേടിയ വൈഗ രഞ്ജിത്, സംഘനൃത്തത്തിൽ എ ഗ്രേഡ് നേടിയ ആൽബിൻ ജോർജ്, ടി ബി രാഹുൽ, വൈഗ രഞ്ജിത്, വിഫ വിജയൻ, ആർ വാണി, ആർ ലക്ഷ്മി, ജയലക്ഷ്മി എന്നിവർ നേട്ടം കൊയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home