Deshabhimani

ബഡ്സ് ഒളിമ്പ്യ മാരാരിക്കുളം തൂക്കി

buds
വെബ് ഡെസ്ക്

Published on Nov 08, 2026, 02:21 AM | 1 min read

ചേർത്തല

ഭിന്നശേഷിക്കാരായ കുട്ടികളുടെ കായികമികവ്‌ മാറ്റുരച്ച്‌ കുടുംബശ്രീ ജില്ലാ മിഷൻ ബഡ്സ് ഒളിമ്പ്യ സംഘടിപ്പിച്ചു. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കായികമേളയിൽ ജില്ലയിലെ ബഡ്സ് സ്‌കൂളുകളിലെ കുട്ടികൾ പങ്കെടുത്തു. ​കുടുംബശ്രീ മുദ്രാഗീതത്തോടെയാണ്‌ മേള തുടങ്ങിയത്‌. കലക്‌ടർ ഷാജി വി നായർ കായികമേള ഫ്ലാഗ് ഓഫ്ചെയ്‌തു. പി പ്രസാദ്‌ എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമിണി തമ്പാൻ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ മുഹമ്മദ് അഫ്സൽ സ്വാഗതവും പ്രോഗ്രാം മാനേജർ നീനു ജോസ് നന്ദിയുംപറഞ്ഞു. മാരാരിക്കുളം തെക്ക്‌ ബഡ്‌സ്‌ സ്‌പെഷ്യൽ സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ്‌ കരസ്ഥമാക്കി. മാരാരിക്കുളം വടക്ക്‌ മാരാരി ബഡ്സ് സ്‌കൂൾ രണ്ടാംസ്ഥാനവും ചേർത്തല ആർദ്ര ബഡ്‌സ് സ്‌കൂൾ മൂന്നാംസ്ഥാനവും നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home