ജൈവമാലിന്യ സംസ്കരണം നൂറനാടിന് തുമ്പൂർമുഴി മാതൃക

ജൈവമാലിന്യ സംസ്കരണത്തിന് തുമ്പൂർമുഴി മാതൃകയിൽ നൂറനാട് പഞ്ചായത്ത് പൂർത്തീകരിച്ച പദ്ധതി പ്രസിഡന്റ് സ്വപ-്ന സുരേഷ് ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
നൂറനാട് പഞ്ചായത്ത് ജൈവമാലിന്യ സംസ്കരണത്തിന് പൂർത്തീകരിച്ച തുമ്പൂർമുഴി മാതൃകയിലുള്ള പദ്ധതി പ്രസിഡന്റ് സ്വപ്ന സുരേഷ് ഉദ്ഘാടനംചെയ്‌തു.
വൈസ് പ്രസിഡന്റ് വി പി സോണി അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശോഭാ സുരേഷ്, സജനി ജോജി, അംഗങ്ങളായ ബി ശിവപ്രസാദ്, ജി അജികുമാർ, ഗീത അപ്പുക്കുട്ടൻ, സെക്രട്ടറി വി അജുദേവ്, അനിൽ, പടനിലം ക്ഷേത്ര ഭാരവാഹികളായ കെ രമേശ്, രാധാകൃഷ്ണൻ രാധാലയം, സന്തോഷ് എന്നിവർ സംസാരിച്ചു.









0 comments