മാരാരിക്കുളം വടക്ക് സർക്കാർ ഹോമിയോ ഡിസ്പെൻസറി ആയുഷ് കായകൽപ്പ് പുരസ്കാരം ഏറ്റുവാങ്ങി

ആലപ്പുഴ : പ്രഥമ ആയുഷ് കായകൽപ്പ് പുരസ്കാരം ഏറ്റുവാങ്ങി മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ സർക്കാർ ഹോമിയോപതി ഡിസ്‌പെൻസറി. ആരോഗ്യമന്ത്രി വീണ ജോർജിൽ നിന്നും മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോസി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി രത്നമ്മ, വികനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത അനിൽ, വാർഡ് മെമ്പർമാരായ ഷീബ എം ബി, സീമ ദിലീപ് , മെഡിക്കൽ ഓഫീസർ ഡോ. ഹേമ തിലക് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
മുപ്പതിനായിരം രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.
ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം, രോഗി പരിചരണം എന്നിവയിലെ മികവ് പരിഗണിച്ച് 95.42 സ്‌കോർ നേടിയാണ് പുരസ്കാരം ലഭ്യമായത്.
ആലപ്പുഴ ജില്ലയിലെ മികച്ച രണ്ടാമത്തെ ഡിസ്പെൻസറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററായി ഉയർത്തപ്പെട്ട സ്ഥാപനത്തിന് ഈ വർഷം എൻ എ ബി എച്ച് അംഗീകാരവും ലഭിച്ചു.









0 comments