യുവാവിനുനേരെ വധശ്രമം: 6 പേര്‍ അറസ്റ്റില്‍

ചാരുംമൂട്
യുവാവിനെ വീടിനുസമീപത്തുവച്ച് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച സംഘത്തെ പൊലീസ് പിടികൂടി. താമരക്കുളം മലരിമേല്‍ ജങ്‌ഷനു സമീപം ശരത്ത് ഭവനിൽ ശരത്തി(26)നെയാണ് 25ന് രാത്രി 9.30ഓടെ വീടിനുമുന്നിലിട്ട് മാരകായുധങ്ങളുമായി ആക്രമിച്ചത്. സംഭവത്തിൽ താമരക്കുളം കിഴക്കുംമുറിയില്‍ ലക്ഷ്‌മി ഭവനം വീട്ടില്‍ രാഹുല്‍, താമരക്കുളം കിഴക്കേ മുറിയിൽ ബിജു ഭവനത്തില്‍ ബിജു, താമരക്കുളം കിഴക്കേ മുറിയിൽ ലക്ഷ്‌മി ഭവനം വീട്ടില്‍ രഞ്ജിത്ത്, താമരക്കുളം കിഴക്കേ മുറിയിൽ ശരണ്യാലയം വീട്ടില്‍ ശരത്ത്, താമരക്കുളം കിഴക്കേ മുറിയിൽ ഹരിനിലയം വീട്ടില്‍ സത്യന്‍, താമരക്കുളം കിഴക്കേ മുറിയിൽ മലരിമേല്‍ പടീറ്റതില്‍ നിഥിന്‍ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ സംഭവസ്ഥലത്തുവച്ച് പിടികൂടി. മുൻ വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. കത്തി, ഇരുമ്പുവടി മുതലായ മാരകായുധങ്ങളുമായി ബൈക്കിലെത്തിയ അക്രമി സംഘം ശരത്തിനെ കുത്തിയും അടിച്ചും പരിക്കേല്‍പ്പിച്ചു. ഗുരുതര പരിക്കേറ്റ യുവാവ് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നൂറനാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒ സജിത്ത്മോന്‍, ജൂനിയര്‍ എസ്ഐ ഹക്കിം, എഎസ്ഐ പ്രതാപ്ചന്ദ്ര മേനോന്‍, എസ്‌സിപിഒമാരായ സിജു, രജീഷ്, സിപിഒമാരായ മനുകുമാര്‍, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.









0 comments