ഹെൽപ്പ് ഡെസ്‌ക് തുറന്നു
മെഡി. കോളേജിൽ സേവനം ജനകീയം

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്‌ക് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ ഉദ്ഘാടനംചെയ്യുന്നു
വണ്ടാനം
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ ഹെൽപ്പ് ഡെസ്‌ക് തുറന്നു. രോഗികൾക്ക് മികച്ച ചികിത്സയും സേവനവും ലഭ്യമാക്കുക, വയോജനങ്ങൾക്കും സ്‌ത്രീകൾക്കും എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെൽപ്പ് ഡെസ്‌ക്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ ഹെൽപ്പ് ഡെസ്‌ക് ഉദ്ഘാടനംചെയ്‌തു. പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരാണ് ഹെൽപ്പ് ഡെസ്‌കിൽ. പിആർഒ, എസ്ടി പ്രൊമോട്ടർ എന്നിവരുടെ സേവനം 24 മണിക്കൂറും ഹെൽപ്പ് ഡെസ്‌കിലുണ്ടാകും. ഇൻഷുറൻസ് സംബന്ധമായത് ഉൾപ്പെടെ (ഹെൽത്ത് കാർഡ്, മെഡിസെപ്, ആരോഗ്യകിരണം) എല്ലാ വിവരങ്ങളും ഇവിടെനിന്ന് ലഭിക്കും. ആശുപത്രി സൂപ്രണ്ട് എ ഹരികുമാർ അധ്യക്ഷനായി. പീഡിയാട്രിക് വിഭാഗം പ്രൊഫ. ഡോ. ജോസ്, ഓർത്തോ വിഭാഗം പ്രൊഫ. ഡോ. തോമസ് കോശി, റേഡിയോ ഡയഗ്‌നോസിസ് അസി. പ്രൊഫ. ഡോ. റജി രാജൻ വർഗീസ്, കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. കരോൾ പിൻഹെയ്റോ, ചീഫ് നഴ്സിങ് ഓഫീസർ ലിസി ജോർജ് എന്നിവർ സംസാരിച്ചു.










0 comments