ad
Deshabhimani

യുവാവിനെ ആക്രമിച്ച കേസിൽ 
3 പേർ അറസ്‌റ്റിൽ

പ്രതികൾ

പ്രതികൾ

വെബ് ഡെസ്ക്

Published on Mar 10, 2026, 12:48 AM | 1 min read

കായംകുളം
ചായക്കടക്ക് മുന്നിലെ തർക്കത്തെ തുടർന്ന് മാരകായുധങ്ങളുമായി യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. രണ്ടാം പ്രതി കൃഷ്ണപുരം ദേശത്തിനകം ഓണമ്പള്ളിൽ വീട്ടിൽ ആദിൽ അഫ്സർ (20), മൂന്നാം പ്രതി കൃഷ്ണപുരം പുള്ളിക്കണക്ക് കളപ്പുരയ്ക്കൽ തെക്കതിൽ വീട്ടിൽ സക്കീർ എന്ന് വിളിക്കുന്ന മുഹമ്മദ് സഹീർ(21), അഞ്ചാംപ്രതി പത്തിയൂർ എരുവ പടിഞ്ഞാറ് മുറിയിൽ കുറ്റിത്തറ കിഴക്കതിൽ അജ്മൽ (20) എന്നിവരെയാണ് കായംകുളം പൊലീസ് പിടികൂടിയത്. ആറിന് പുലർച്ചെ കായംകുളം ഒ എൻ കെ ജങ്‌ഷന് സമീപമുള്ള ചായക്കടയുടെ മുൻവശത്ത് ഉണ്ടായ തർക്കത്തെ തുടർന്ന് കല്ലേലിഭാഗം സ്വദേശിയായ യുവാവിനേയും സുഹൃത്തുക്കളേയും ഇരുമ്പ് വടി, കത്തി, ഇടിക്കട്ട, ഇടിവള, ഹെൽമെറ്റ് എന്നിവ ഉപയോഗിച്ച് തലയ്ക്ക് മാരകമായി പരിക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതികൾ യുവാക്കൾ താമസിക്കുന്ന ലോഡ്ജിലെത്തി വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതികളെ കോതമംഗലത്തു നിന്നാണ് പിടികൂടിയത്. ആദിൽ അഫ്സർ വള്ളികുന്നം, കരുനാഗപ്പള്ളി പൊലീസ് സ്‌റ്റേഷനുകളിൽ അടിപിടി കേസുകളിൽ പ്രതിയാണ്. കായംകുളം ഡിവൈഎസ്‌പി ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സി ഐ അരുൺഷാ, എസ് ഐ രതീഷ് ബാബു, എഎസ്ഐ ഹരി, സിപിഒ മാരായ അഖിൽ മുരളി, സബീഷ്, സോനു ജിത്ത്, അനു, അനന്തകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home