വിജ്‌ഞാന കേരളം തൊഴിൽമേള
40 പേർക്ക് ജോലിചുരുക്കപ്പട്ടികയിൽ 196

വിജ്ഞാൻ ആലപ്പുഴയും കായംകുളം നഗരസഭയും ചേർന്ന് സംഘടിപ്പിച്ച തൊഴിൽമേള ചെയർപേഴ്സൻ പി ശശികല ഉദ്ഘാടനംചെയ്യുന്നു
കായംകുളം
സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി വിജ്ഞാൻ ആലപ്പുഴയും കായംകുളം നഗരസഭയും സംഘടിപ്പിച്ച തൊഴിൽ മേളയിൽ പങ്കെടുത്ത 40 പേർക്ക് ജോലി ലഭിച്ചു.196 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഗവ. ബോയ്സ്ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ തൊഴിൽമേളയിൽ പ്രാദേശിക തൊഴിൽദാതാക്കളെയും തൊഴിൽ അന്വേഷകരെയും ഒരേവേദിയിൽ പങ്കെടുപ്പിച്ചു. മേളയിൽ 22 സ്ഥാപനങ്ങളും 414 ഉദ്യോഗാർഥികളും പങ്കെടുത്തു. രണ്ടാംഘട്ട അഭിമുഖം നടത്തുമെന്നും ഭൂരിഭാഗം പേർക്കും ജോലി ലഭ്യമാക്കുമെന്നും സ്ഥാപനങ്ങൾ അറിയിച്ചു. ജില്ലാ പഞ്ചായത്ത്, കേരള നോളജ് എക്കണോമി മിഷൻ, കെ ഡിസ്‌ക്, കുടുംബശ്രീ മിഷൻ എന്നിവയുടെ പിന്തുണയോടെ സംഘടിപ്പിച്ച തൊഴിൽമേള ചെയർപേഴ്സൺ പി ശശികല ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി ചെയർമാൻ എസ് കേശുനാഥ് അധ്യക്ഷനായി. വൈസ് ചെയർമാൻ ജെ ആദർശ്, സ്ഥിരംസമിതി ചെയർമാൻമാരായ പി എസ് സുൾഫിക്കർ, ഷാമില അനിമോൻ,ഫർസാന ഹബീബ്, കൗൺസിലർമാരായ റജി മാവനാൽ, ഷെമിമോൾ, ആർ ബിജു, ഗംഗാദേവി, അഖിൽ കുമാർ, സൂര്യ ബിജു, രഞ്ജിതം , ഷീബ ഷാനവാസ്, നഗരസഭ സെക്രട്ടറി എസ് സനിൽ, വിജ്ഞാന കേരളം കോർഡിനേറ്റർ ടി കെ വിജയൻ, റിസോഴ്സ് പേഴ്സൺ കെ ഷറഫുദീൻ, സിഡിഎസ് ചെയർപേഴ്സൺമാരായ ഷീബ, സരസ്വതി, പ്രോജക്‌റ്റ് ഡയറക്ടർ ആർ രജനി എന്നിവർ സംസാരിച്ചു.









0 comments