17,000 പേരെ കെഎസ്‌കെടിയു അംഗങ്ങളാക്കും

കെഎസ‍്കെടിയു ചാരുംമൂട് ഏരിയ അംഗത്വ ക്യാമ്പയിൻ ജില്ലാ പ്രസിഡന്റ് കെ രാഘവൻ മുതിർന്ന കർഷകത്തൊഴിലാളി ശാന്തയ‍്ക്ക് അംഗത്വം നൽകി ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
ചാരുംമൂട് ഏരിയായിൽ 17,000 പേരെ കെഎഎസ്‌കെടിയു അംഗങ്ങളാക്കും. ഏരിയായിൽ അംഗത്വ ക്യാമ്പയിൻ ജില്ലാ പ്രസിഡന്റ് കെ രാഘവൻ മുതിർന്ന കർഷക തൊഴിലാളി ശാന്തയ്ക്ക് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് സി വിജയൻ അധ്യക്ഷനായി. സെക്രട്ടറി ആർ ബിനു, സിപിഐ എം ഏരിയാ കമ്മിറ്റി അംഗം എൻ മോഹനൻ കുമാർ, യൂണിയൻ ഏരിയ ട്രഷറർ വി എസ് സുധീരൻ, ഏരിയ കമ്മിറ്റിയംഗം ഡി ദിലീപ്, ലോക്കൽ സെക്രട്ടറി ആർ സത്യവർമ്മ എന്നിവർ സംസാരിച്ചു.









0 comments