ഇന്നും നാളെയും ഗതാഗതനിയന്ത്രണം

കായംകുളം
റെയിൽവേ മേൽപ്പാല നിർമാണം നടക്കുന്നതിനാൽ ശനി രാത്രി എട്ടുമുതൽ ഞായർ രാവിലെ ആറുവരെ കെ പി റോഡിൽ ഗതാഗതനിയന്ത്രണം. കെ പി റോഡ് വഴി അടൂരിലേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ റെയിൽവേ മേൽപ്പാലത്തിന് വടക്കുവശമുള്ള റെയിൽവേ അടിപ്പാത വഴി ഒന്നാംകുറ്റി ജങ്‌ഷനിലെത്തി പോകണം. കായംകുളം ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ ഒന്നാംകുറ്റി ജങ്‌ഷനിൽനിന്ന് വടക്കോട്ട് തിരിഞ്ഞ് റെയിൽവേ അടിപ്പാത വഴി പോകണം. കായംകുളം ഭാഗത്തുനിന്ന് അടൂർ ഭാഗത്തേക്ക് വരുന്ന ബസുകളും ചരക്കുലോറികളും മുക്കട ജങ്‌ഷനിൽനിന്ന് കിഴക്കോട്ട് തിരിഞ്ഞ് രണ്ടാംകുറ്റി ജങ്‌ഷനിലെത്തി യാത്ര തുടരണം. അടൂർ ഭാഗത്തുനിന്ന് കായംകുളം ഭാഗത്തേക്കും ദേശീയപാതയിലേക്കും വരുന്ന ബസുകളും ചരക്കുവാഹനങ്ങളും രണ്ടാംകുറ്റിയിൽനിന്ന് തെക്കോട്ട് തിരിഞ്ഞ് മുക്കട ജങ്‌ഷനിലെത്തി ദേശീയപാത വഴി പോകണം.









0 comments