ad
Deshabhimani

ആവേശം തീർത്ത്‌ കുസൃതിക്കൊട്ടാരം

camp

എരുവ നളന്ദ കലാസാംസ്‌കാരിക വേദി ഗ്രന്ഥശാലയുടെ ബാലവേദിയുടെ കുസൃതിക്കൊട്ടാരം ക്യാമ്പ് മുതുകുളം 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 24, 2026, 12:28 AM | 1 min read

കായംകുളം

എരുവ നളന്ദ കലാസാംസ്‌ക്കാരികവേദി ഗ്രന്ഥശാല ബാലവേദിയുടെ 22–ാമത് കുസൃതിക്കൊട്ടാരം ക്യാമ്പ് ആരംഭിച്ചു. 26വരെ പത്തിയൂർ കശുവണ്ടി ഫാക്ടറിക്ക് സമീപമാണ് ക്യാമ്പ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ടി എസ് താഹ ഉദ്ഘാടനംചെയ്തു. നളന്ദ ഗ്രന്ഥശാല പ്രസിഡന്റ്‌ ജി സദാശിവൻ അധ്യക്ഷനായി. ‘കളിയിൽ അൽപ്പം കാര്യം’ വിഷയത്തിൽ ബിജു മാവേലിക്കര ക്ലാസ് നയിച്ചു. കളിയിൽ അൽപ്പം കാര്യം, വർണക്കൂടാരം, നാടറിയാം പഠനയാത്ര, വ്യക്തിത്വവികസന ക്ലാസ്, പാട്ടുകൂട്ടം, കുടുംബസംഗമം എന്നിവ ക്യാമ്പിൽ നടക്കും. ജതീന്ദ്രൻ മങ്കൊമ്പ്, എം കെ പ്രദീപ്, എൻ ജഗന്നാഥൻ, നക്ഷത്ര രഞ്ജിത്ത് എന്നിവർ വിവിധ ദിനങ്ങളിൽ ക്ലാസ് നയിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home