പുരുഷ , -വനിത ബീച്ച് കബഡി ചാമ്പ്യൻഷിപ്
ടീംസ് ഭഗവതിക്കലും ലിയോൺസ് മാവേലിക്കരയും ജേതാക്കൾ

ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച പുരുഷ- വനിത സീനിയർ ബീച്ച് കബഡി ചാമ്പ്യൻഷിപ്പിൽ സമുറായി കലവൂരും (പച്ച) ഏദൻസ് ചെന്നിത്തലയും (നീല)ഏറ്റുമുട്ടിയപ്പോൾ
ആലപ്പുഴ
ആലപ്പുഴ ജില്ലാ ബീച്ച് കബഡി ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗത്തിൽ ടീംസ് ഭഗവതിക്കൽ ജേതാക്കളായി. ഫൈനലിൽ ചെന്നിത്തല ഏതൻസ് കബഡി അക്കാദമിയെ ആണ് പരാജയപ്പെടുത്തിയത്. വനിതകളിൽ ലിയോൺസ് മാവേലിക്കര എംഐടി കോളേജ് കട്ടച്ചിറയെ പരാജയപ്പെടുത്തി. ജില്ലയിലെ 8 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് റോയ് പി തിയോച്ചൻ ഉദ്ഘാടനം ചെയ്‌തു. വിമൽ പക്കി, അഖിൽ ശ്രീകണ്‌ഠൻ, ഷാഹുൽ, രാജേഷ് ചെന്നിത്തല എന്നിവർ സംസാരിച്ചു











0 comments